തപ്സി നായികയായി എത്തുന്ന ചിത്രമാണ് ‘സബാഷ് മിതു’. വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം.
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ തപ്സി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. തപ്സി പന്നുവാണ് മിതാലിയുടെ വേഷത്തില്‍ എത്തുന്നത്. ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.