കൊച്ചി: ലഹരി കേസുമായി .ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നതിൽ തീരുമാനമായില്ല. ലഹരിക്കേസിൽ പൂർണമായ തെളിവുകൾ ലഭിച്ച ശേഷം ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിലാണ് പൊലീസ്.
കൃത്യമായ തെളിവുകൾ ശേഖരിക്കാതെ നടപടികൾ സ്വീകരിക്കുന്നത് കോടതിയിൽ തിരിച്ചടിയാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.എന്നാൽ നിലവിൻ നടന്റെ ഫോണിൽ നിന്ന് എല്ലാ വിവരങ്ങളും ശേഖരിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവ വിശദമായി പരിശോധിച്ചുവരികയാണെന്നും ഷൈനിന്റെ ലഹരി പരിശോധനാ ഫലമടക്കം ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
അതേസമയം ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍ നടക്കും.സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിന്‍റെ യോഗവും ഇന്ന് ചേരും.സിനിമയിലെ നാല് ഇന്റേണൽ കമ്മിറ്റി അംഗങ്ങളാണ് യോഗം ചേരുന്നത്. നടി വിൻസി നേരിട്ട ദുരനുഭവത്തിൽ ഇന്‍റേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാൻ സിനിമ സംഘടനകൾ നടപ്പാക്കേണ്ടി വരും.