സിനിമാ സെറ്റിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പരാതിപ്പെടാന്‍ തയറായ നടി വിന്‍ സി അലോഷ്യസിനെ അഭിനന്ദിച്ച് നടി രേവതി. മറ്റേതൊരു ജോലിസ്ഥലത്തെയും പോലെ തന്നെ അച്ചടക്കത്തോടെ പെരുമാറേണ്ട ഇടമാണ് സിനിമാമേഖലയും എന്ന് രേവതി കുറിച്ചു.
ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടപടിയുണ്ടാകും എന്ന പത്രറിപ്പോര്‍ട്ടിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് രേവതി നടി വിന്‍ സിയെ അഭിനന്ദിച്ചെത്തിയത്. കുറിപ്പിനൊപ്പം അവള്‍ക്കൊപ്പം, ഡബ്ലിയുസിസി തുടങ്ങിയ ഹാഷ്ടാഗുകളും രേവതി ചേര്‍ത്തിട്ടുണ്ട്.
”വിന്‍ സിക്ക് അഭിനന്ദനങ്ങള്‍. സിനിമാ നിര്‍മാണ മേഖല മറ്റേതൊരു പ്രഫഷനല്‍ ആയ ജോലിസ്ഥലത്തെപ്പോലെ തന്നെ അച്ചടക്കം ആവശ്യമുള്ള ഒരു പ്രഫഷനല്‍ ഇടമാണെന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിത്.
എല്ലാവരും ഇത് മനസ്സിലാക്കുകയും നമ്മുടെ ജോലിസ്ഥലത്ത് അന്തസ്സോടെയും ബഹുമാനത്തോടെയും പെരുമാറുകയും ചെയ്യേണ്ടത് പ്രധാനമാണ്. വളരെയധികം ധൈര്യത്തോടെ വിന്‍ സിയെപ്പോലുള്ള സ്ത്രീകള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ നിയമം അവരെ പിന്തുണയ്ക്കുകയും സമയപരിധിയോടെ ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം.