ഹേഡ് നായികയാവുന്ന അക്വാമാന്‍ 2 എന്ന ചിത്രത്തില്‍ നിന്ന് നടി ആംബര്‍ ഹേഡിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ട് മില്ല്യണ്‍ പേര്‍ ഹര്‍ജിയില്‍ ഒപ്പുവെച്ചത്. ചേഞ്ച് ഡോട്ട് ഓ.ആര്‍.ജി എന്ന വെബ്സൈറ്റ് വഴി ഡിജിറ്റലായാണ് ഒപ്പുശേഖരണം നടക്കുന്നത്.
ആംബര്‍ ഹേഡുമായുള്ള കേസ് നടക്കുന്നതുകൊണ്ട് ജോണി ഡെപ്പിനെ പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ എന്ന ചിത്രത്തിന്റെ അഞ്ചാംഭാഗത്തില്‍ നിന്ന് ഡിസ്നി ഒഴിവാക്കിയിരുന്നു. ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കഥാപാത്രം അവതരിപ്പിക്കുന്നതില്‍ നിന്ന് തന്നെ മാറ്റിയതായി അദ്ദേഹം കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കേയാണ് ആംബര്‍ ഹേഡിനെ അക്വാമാന്‍ തുടര്‍ച്ചയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിജിറ്റല്‍ ഭീമഹര്‍ജി ഒരുങ്ങുന്നത്.
ഗാര്‍ഹിക പീഡനം നടത്തുന്നയാള്‍ എന്ന രീതിയിലാണ് ഹേഡിനെ ജോണി ഡെപ്പ് തുറന്നു കാട്ടിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ പങ്കാളിയായ ടാസ്യ വാന്‍ റീയെ പീഡിപ്പിച്ച കേസില്‍ 2009ല്‍ ആംബര്‍ ഹേഡിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മേരാ രാജകുമാരിയായാണ് ആംബര്‍ ഹേഡ് അക്വാമാനിലെത്തുന്നത്. ജേസണ്‍ മോമോ ആണ് നായകന്‍.
2018 ല്‍ ‘ദ വാഷിങ്ടന്‍ പോസ്റ്റില്‍’, താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന പ്രമുഖ വ്യക്തിയാണെന്ന് ആംബര്‍ ഹേഡ് എഴുതിയിരുന്നു. ഡെപ്പിന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അതിന് ശേഷം തന്റെ സിനിമാ ജീവിതം തകര്‍ന്നതായാണ് ഡെപ്പ് പറയുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2009 – ല്‍ ദ റം ഡയറി എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് ഇരുവരും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. 2015-ല്‍ വിവാഹിതരായ ഇരുവരുടേയും ദാമ്പത്യജീവിതം 2017 വരെയാണ് നീണ്ടുനിന്നത്.