Thursday, December 26, 2024

HomeCinemaചട്ടലംഘനം:വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ ജോജു ജോര്‍ജിനെതിരേ കേസ് എടുക്കണമെന്ന്

ചട്ടലംഘനം:വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ ജോജു ജോര്‍ജിനെതിരേ കേസ് എടുക്കണമെന്ന്

spot_img
spot_img

തൊടുപുഴ: ചട്ടലംഘനം ചൂണ്ടിക്കാട്ടി വാഗമണ്ണില്‍ നടന്ന ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരേ കേസെടുക്കണമെന്ന് കെ.എസ്.യു. മത്സരങ്ങള്‍ നിയമവിരുദ്ധമാണെന്നും ഇതില്‍ പങ്കെടുത്ത നടനും സംഘാടകര്‍ക്കുമെതിരേ കേസെടുക്കണമെന്നും കെ.എസ്.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി നല്‍കി.

വാഗമണ്‍ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ശനിയാഴ്ചയാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്. എന്നാല്‍, കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതെന്നാണ് കെ.എസ്.യു.വിന്റെ ആരോപണം.

ഇത് പ്ലാേന്റഷന്‍ ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. നടന്‍ ജോജുവിന്റെ നേതൃത്വത്തില്‍ നടന്ന ഓഫ് റോഡ് മത്സരത്തില്‍ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ അനുമതിയും മത്സരത്തിനില്ലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments