Sunday, December 22, 2024

HomeCinemaസീരിയല്‍ നടി പല്ലവി ഡേയെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സീരിയല്‍ നടി പല്ലവി ഡേയെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

spot_img
spot_img

കൊല്‍ക്കത്ത: ബംഗാളി സീരിയല്‍ നടി പല്ലവി ഡേയെ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്ത് ഷാഗ്‌നിക്ക് ചക്രവര്‍ത്തിക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഫ്‌ളാറ്റിലാണു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാഗ്‌നിക്ക് ചക്രവര്‍ത്തിയാണു വിവരം പൊലീസില്‍ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ഞായറാഴ്ച സിഗരറ്റ് വാങ്ങാന്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണു നടിയെ മരിച്ച നിലയില്‍ കണ്ടതെന്ന് ഷാഗ്‌നിക് ചക്രവര്‍ത്തി പൊലീസിനോടു പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണു നിഗമനമെന്ന് പൊലീസ് പറഞ്ഞു. ‘പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തുകയാണ്’ അന്വേഷണ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഏപ്രില്‍ 24നാണ് നടി ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. തുടക്കം മുതല്‍ ഷാഗ്‌നിക്കും നടിക്കൊപ്പമാണു താമസം. ബംഗാളി സീരിയലുകളായ ‘അമി സിറാജര്‍ ബിഗം’, ‘മൊന്‍ മനേ ന’ എന്നിവയില്‍ അഭിനയിച്ചതോടെയാണ് പല്ലവി പ്രശസ്തയാകുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments