ഹോളീവുഡ് താരങ്ങളായ ആംബര്‍ ഹേര്‍ഡ്സിനും ജോണി ഡെപ്പിനുമെതിരായ അപകീര്‍ത്തി കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്.
ഓരോ ദിവസവും താരങ്ങള്‍ കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും തങ്ങള്‍ക്ക് അനുകൂലമായ സാക്ഷികളെയും തെളിവുകളും കോടതിയില്‍ ഹാജരാക്കുന്നതുമാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുന്നത്.
കേസ് ആംബര്‍ ഹേര്‍ഡ്സിന് എതിരാകുന്ന സൂചനകളാണ് കോടതിയില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോള്‍ വളരെ കടുത്ത ഒരു ആരോപണവുമായി ആംബര്‍ ഹേര്‍ഡ്സ് കോടതിയില്‍ എത്തിയിരിക്കുകയാണ്.
കേസ് കാരണം തനിക്ക് എല്ലാ ദിവസവും ഭീഷണി കോളുകള്‍ വരാറുണ്ടെന്നും തന്‍റെ കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍ മൈക്രോവേവ് ഓവനില്‍ വച്ച് വേവിക്കുമെന്ന് പറഞ്ഞ് വരെ ഫോണ്‍ കോള്‍ വന്നെന്നാണ് ആംബര്‍ ഹേര്‍ഡ്സ് കോടതിയില്‍ പറഞ്ഞത്.
കോടതിയില്‍ കേസ് സംബന്ധമായ വാദം നടക്കുന്നതിനിടയില്‍ താരത്തിന്‍റെ അഭിഭാഷകനായ ബെന്‍ റോട്ടന്‍ബോര്‍ണ്‍ ആണ് ആംബര്‍ ഹേര്‍ഡ്സിന് കേസ് കാരണം ഉണ്ടായിട്ടുള്ള ഭീഷണികളെപ്പറ്റി സൂചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് താരം ഇതിനെപ്പറ്റി കോടതിയെ ബോധിപ്പിച്ചത്. ലോ ആന്‍റ് ക്രൈം നെറ്റ് വര്‍ക്ക് അവരുടെ യൂട്യൂബ് ചാനല്‍ വഴി കോടതി മുറിയിലെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.