Friday, April 4, 2025

HomeCinema'കുഴിച്ചു മൂടിയാലും പുറത്തുവരുന്ന ആ രഹസ്യം' പുറത്തുവിട്ട് സുഷിനും പാര്‍വതിയും

‘കുഴിച്ചു മൂടിയാലും പുറത്തുവരുന്ന ആ രഹസ്യം’ പുറത്തുവിട്ട് സുഷിനും പാര്‍വതിയും

spot_img
spot_img

സുഷിന്‍ ശ്യാമും പാര്‍വതിയും കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്ന പോസ്റ്റ് ഇട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ അത് ചര്‍ച്ചാവിഷയമായിരുന്നു. പുതിയ ഏതെങ്കിലും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണോ, അതോ മറ്റെന്തെങ്കിലുമാണോ ഈ പോസ്റ്റിനു പിന്നില്‍ എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് ആ സത്യം ഇപ്പോഴിതാ വെളിപ്പെട്ടിരിക്കുന്നു.

കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി ‘കറി& സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി ഇട്ട പോസ്റ്റ്‌ ആയിരുന്നു അത്. പാര്‍വതിയും ഉര്‍വശിയും ഒന്നിക്കുന്ന ഉള്ളൊഴുക്കിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. റോണി സ്ക്രൂവാലയും

ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ് നിര്‍വഹിക്കുന്നത്. ജൂൺ 21-ന് ചിത്രം തീയറ്ററുകളിലെത്തും.

അസോസിയേറ്റ് പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, സംഗീതം: സുഷിന്‍ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, VFX: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, പി.ആര്‍.ഒ.: ആതിര ദിൽജിത്ത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments