Thursday, November 21, 2024

HomeCinemaമാപ്പ് ചോദിക്കുന്നു, ഹിരണ്‍ദാസിന്റെ ആത്മാര്‍ത്ഥതയ്ക്കാണ് ലൈക്ക്: നടി പാര്‍വ്വതി

മാപ്പ് ചോദിക്കുന്നു, ഹിരണ്‍ദാസിന്റെ ആത്മാര്‍ത്ഥതയ്ക്കാണ് ലൈക്ക്: നടി പാര്‍വ്വതി

spot_img
spot_img

ലൈംഗിക പീഡനാരോപണം നേരിടുന്ന ഹിരണ്‍ദാസ് മുരളിയുടെ (റാപ്പര്‍ വേടന്‍) ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് നടിയും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹിയുമായ പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം വഴി തന്നെയാണ് പാര്‍വ്വതി മാപ്പപേക്ഷയുമായി രംഗത്തുവന്നത്.

തങ്ങള്‍ ചെയ്ത കുറ്റം സമ്മതിക്കാന്‍ പോലും പുരുഷന്മാര്‍ മടിക്കുന്ന സമയത്ത് താന്‍ ചെയ്ത കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് മാപ്പ് ചോദിച്ചതുകൊണ്ടാണ് ഹിരണ്‍ദാസിന്റെ പോസ്റ്റ് താന്‍ ലൈക്ക് ചെയ്തതെന്നും അത് ആഘോഷിക്കപ്പെടേണ്ട കാര്യമല്ല എന്നത് താന്‍ മനസിലാക്കുന്നുണ്ടെന്നും പാര്‍വ്വതി തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പ് വഴി പറയുന്നു.

മാപ്പ് നല്‍കാനും ലൈംഗിക പീഡനത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടാനുമുള്ള അവകാശം അതിനെ അതിജീവിച്ചവര്‍ക്ക് മാത്രമാണുള്ളതെന്നും താന്‍ ഇപ്പോള്‍ മനസിലാക്കുന്നതായും പാര്‍വ്വതി വിശദീകരിക്കുന്നുണ്ട്. ഹിരണ്‍ദാസിന്റെ പോസ്റ്റ് ലൈക്ക് ചെയ്തതിന് പാര്‍വതി ഉള്‍പ്പെടെയുള്ള നിരവധി സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പാര്‍വ്വതിയുടെ കുറിപ്പ് വായിക്കാം:
‘ചൂഷണത്തെ അതിജീവിച്ചവരോട് ഒരു ക്ഷമാപണം.
ലൈംഗിക പീഡനാരോപണം നേരിടുന്ന ഗായകന്‍ വേടനെതിരെ സധൈര്യം ശബ്ദമുയര്‍ത്തിയവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണ്. താന്‍ ചെയ്ത കുറ്റത്തെ അംഗീകരിക്കാന്‍ പോലും ഒരുപാട് പുരുഷന്മാര്‍ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം.

ചൂഷണം നേരിട്ടവര്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അവരെ ആദരവോടെ പരിഗണിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നിരുന്നാലും, വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥതയോട് കൂടിയുള്ളതല്ലെന്ന് ചൂഷണം നേരിട്ടവരില്‍ ചിലര്‍ ചൂണ്ടിക്കാണിച്ച ഉടന്‍ തന്നെ ഞാന്‍ ആ ലൈക്ക് പിന്‍വലിച്ചു.

എനിക്ക് തെറ്റുപറ്റി. മാപ്പ് നല്‍കേണ്ടതുണ്ടോ എന്നതും ചൂഷണത്തിന്റെ ആഘാതത്തില്‍ നിന്നും എങ്ങനെ മുക്തി നേടണമെന്നതും സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനുള്ള അവകാശം ചൂഷണം നേരിട്ടവര്‍ക്ക് മാത്രമുള്ളതാണ്. ഞാന്‍ എപ്പോഴും അവര്‍ക്കൊപ്പം മാത്രമാണ് നില്‍ക്കുന്നത്. നിങ്ങളെ പിന്തുണച്ചിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ അതിന് മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments