അഹ്മദാബാദ്: അയല്‍വാസികളെ ഭീഷണിപ്പെടുത്തുകയും അവരോട് അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ ബോളിവുഡ് നടി പായല്‍ റോഹ്തഗിയെ അഹ്മദാബാദ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ സാറ്റലൈറ്റ് മേഖലയിലെ ഹൗസിങ് സൊസൈറ്റി ചെയര്‍മാ!െന്‍റ പരാതിയിലാണ്, മാതാപിതാക്കള്‍ക്കൊപ്പം ഇവിടെ താമസിക്കുന്ന പായലിനെതിരെ കേസെടുത്തത്.
നടി കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. സൊസൈറ്റിയിലെ പൊതുഇടങ്ങളില്‍ കളിച്ചാല്‍ കാലു തല്ലിയെടിക്കുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.