ലോക സിനിമയില്‍ ആദ്യമായി പുഴയില്‍ മാത്രം ചിത്രികരിച്ച പുഴയമ്മ എന്ന ചിത്രം ജൂലൈ ഒന്നിന് ജിയോ സിനിമയിലൂടെ റിലീസ് ചെയ്യുന്നു.
ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നിരവധി നേടിയിട്ടുള്ള വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവിസിനു വേണ്ടി ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.
പ്രളയ നൊമ്പരങ്ങളിലൂടെ മഴ എന്ന പെണ്‍കുട്ടിയുടെയും, റോസാ ലിന്‍ഡ എന്ന വിദേശ വനിതയുടെയും സൗഹൃദത്തിന്റെ കഥയാണ് ‘ പുഴയമ്മ ‘ പറയുന്നത്. മീനാക്ഷി ഹോളിവുഡ് നടി ലിന്‍ഡാ അര്‍ സാനിയോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമ്പി ആന്റണി, പ്രകാശ് ചെങ്ങല്‍, ഉണ്ണിരാജ റോജി പി. കുര്യന്‍, കെ.പി. ഏ.സി ലീലാകൃഷ്ണന്‍, സനില്‍ പൈങ്ങാടന്‍, ഡൊമനിക് ജോസഫ്, ആഷ്‌ലി ബോബന്‍, ലക്ഷിമിക രാജേഷ് ബി.അജിത്ത് ,മാസ്റ്റര്‍ വിരാട് വിജീഷ് എന്നിവര്‍ക്കൊപ്പം പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയായ ബഹറിന്‍ സ്വദേശിനി ഫാത്തിമ അല്‍ മന്‍സൂരി അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.