ആംബർ ഹേർഡിനെതിരായ ജോണി ഡെപ്പ് അപകീർത്തിക്കേസിൽ ജോണി ഡെപ്പിന് അനുകൂലമായി വിധി . കേസിൽ 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം ആംബർ ഹേഡ് മുൻഭർത്താവായ ജോണി ഡെപ്പിന് നൽകണമെന്ന് അമേരിക്കയിലെ ഫെയർഫാക്സ് കൗണ്ടി കോടതി വിധിച്ചു. ആംബർഹെഡ് ജോണി ഡെപ്പിനെതിരെ നൽകിയ ഗാർഹിക പീഡനകേസുകളിൽ ഒന്നിൽ രണ്ടു ദശലക്ഷം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
ആംബർ ഹേഡ് കുറ്റക്കാരിയെന്നാണ് ആറ് ആഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം കണ്ടെത്തൽ. കോടതി അന്തിമ തീരുമാനത്തിൽ എത്തിചേർന്നത് മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചർച്ചക്ക് ശേഷമാണ്. വിധി പറഞ്ഞത് യുഎസിലെ ഫെയർഫാക്സ് കൗണ്ടി സർക്യൂട്ട് കോടതിയിൽ ഏഴ് പേരടങ്ങുന്ന വിർജീനിയ ജൂറിയാണ്. ആംബർ ഹെഡ് കോടതിയിൽ വിധി പ്രഖ്യാപന വേളയിൽ ഉണ്ടായിരുന്നു. എന്നാൽ ജോണി ഡെപ്പ് എത്തിയിരുന്നില്ല.
താനൊരു ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് 2018 ൽ “ദ് വാഷിങ്ടൻ പോസ്റ്റിൽ’ ആംബർ ഹേഡ് എഴുതിയിരുന്നു. 50 ദശലക്ഷം ഡോളറിനാണ് തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ആംബർ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.വിചാരണ 2022 ഏപ്രിൽ 11-ന് ആരംഭിച്ചു, 2022 ജൂൺ 1-ന് അവസാനിച്ചു