Sunday, September 8, 2024

HomeCinema'അമ്മ'യുടെ ഇടപെടല്‍; ഷെയിൻ നിഗത്തിന്റെ വിലക്ക് പിന്‍വലിച്ചു

‘അമ്മ’യുടെ ഇടപെടല്‍; ഷെയിൻ നിഗത്തിന്റെ വിലക്ക് പിന്‍വലിച്ചു

spot_img
spot_img

താര സംഘടനയായ അമ്മ ഇടപെട്ടതോടെ സിനിമ സംഘടനകള്‍ നടൻ ഷെയിൻ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഒരേസമയം ഒന്നിലധികം നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഡേറ്റ് നല്‍കുന്നു എന്ന ഷെയിൻ നിഗത്തിന് എതിരെയുള്ള പരാതിയില്‍ താര സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം കൈകൊണ്ടത്.

സിനിമയുടെ പ്രമോഷൻ വര്‍ക്കുകളിലോ ഡബ്ബിങ്ങിലോ ഷെയിൻ കൃത്യമായി പങ്കെടുക്കുന്നില്ല എന്ന പരാതിയും ഷൈൻ നിഗത്തിനെതിരെ ഉന്നയിച്ചിരുന്നു.

ആര്‍ ഡി എക്സ് എന്ന നഹാസ് ഹിദായ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്നിന്റെ വേഷവുമായി ബന്ധപ്പെട്ടാണ് പരാതിക്കിടയാക്കിയ സംഭവങ്ങള്‍ തുടങ്ങുന്നത്. ഇതിനുമുൻപും ദീര്‍ഘകാലം വിവാദങ്ങളില്‍പ്പെട്ട് സിനിമാരംഗത്ത് വിലക്ക് നേരിട്ട നടനാണ് ഷെയ്ൻ നിഗം. വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഷെയ്ൻ നിഗം അമ്മയെ സമീപിച്ചിരുന്നു. തനിക്കെതിരെ നിര്‍മ്മാതാവ് സോഫിയ പോള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ് എന്നാണ് താരം പറഞ്ഞത്. ഇനിയുള്ള ആറുമാസ കാലം ഡേറ്റ് നല്‍കുന്നത് അടക്കമുള്ള ഷെയിൻ നിഗത്തിന്റെ എല്ലാ കാര്യങ്ങളും അമ്മ സംഘടനയുടെ മേല്‍നോട്ടത്തില്‍ ആകും നടക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments