Sunday, September 8, 2024

HomeCinema'വിലായത്ത് ബുദ്ധ' ഷൂട്ടിങിനിടെ പൃഥ്വിരാജിന് അപകടം; കാലിന് പരിക്ക്

‘വിലായത്ത് ബുദ്ധ’ ഷൂട്ടിങിനിടെ പൃഥ്വിരാജിന് അപകടം; കാലിന് പരിക്ക്

spot_img
spot_img

കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങിനിടെ അപകടം. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്.

കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മറയൂരില്‍ വെച്ചായിരുന്നു വിലായത്ത് ബുദ്ധയുടെ ചിത്രീകരണം നടന്നിരുന്നത്.

എമ്ബുരാന് മുമ്ബ് പൃഥ്വിരാജിന്‍റേതായി സ്ക്രീനിലെത്തുന്ന മാസ് ആക്ഷൻ കഥാപാത്രമാണ് വിലായത്ത് ബുദ്ധ. മറയൂരിലെ ചന്ദനക്കാടുകളില്‍ വിഹരിക്കുന്ന ഡബിള്‍ മോഹനൻ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ഹൈറേഞ്ചിലും കാട്ടിലുമായി നടക്കുന്ന ആക്ഷൻ സീക്വൻസുകള്‍ സിനിമയുടെ ഹൈലൈറ്റാണ്.

ഏറ്റവും മൂല്യമുള്ള ചന്ദനമരത്തിനായി ഗുരുവും ശിഷ്യനുമിടയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രം. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments