Monday, December 23, 2024

HomeCinemaസുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെതിരെ സൈബറാക്രമണം

സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെതിരെ സൈബറാക്രമണം

spot_img
spot_img

കോഴിക്കോട്: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ ചലച്ചിത്ര നടി നിമിഷ സജയനെതിരെ സൈബറാക്രമണം. നടിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സംഘ്പരിവാറുകാര്‍ വ്യാപകമായി സൈബറാക്രമണം നടത്തിയത്. നാലു വര്‍ഷം മുമ്പ് നടത്തിയ പ്രസ്താവനയാണ് നിമിഷ സജയനെതിരായ ആക്രമണത്തിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആയുധമാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയില്‍ നിമിഷ സജയന്‍ പങ്കെടുത്തിരുന്നു. ‘തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ കൊടുക്കൂല്ല. നന്ദി’ എന്നായിരുന്നു നിമിഷ പറഞ്ഞത്. തൃശൂര്‍ തൊട്ടുകളിച്ചാല്‍ ഇതാകും അവസ്ഥയെന്നും വാക്കുകള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണ്ടേ അംമ്പാനെ എന്നുമൊക്കെയാണ് നടിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍. കൂടാതെ, ട്രോള്‍ മീമുകളും നിമിഷക്കെതിരെ പ്രചരിക്കുന്നുണ്ട്.

തൃശൂര്‍ താനെടുത്തിട്ടില്ലെന്നും തൃശൂരുകാര്‍ തന്നതാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments