ബിലാൽ എന്ന് വരും എന്ന് അന്വേഷിക്കുന്നവരുടെ മുന്നിലേക്ക് കുഞ്ചാക്കോ ബോബന്റെ (Kunchacko Boban) കൂടെ വരാനൊരുങ്ങി സംവിധായകൻ അമൽ നീരദ് (Amal Neerad). ആക്ഷൻ ത്രില്ലറിനായി (action thriler) ഈ കൂട്ടുകെട്ട് ഒന്നിക്കുമെന്നു സൂചന നൽകി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുതുതായി പുറത്തിറക്കിയ പോസ്റ്ററിൽ, കുഞ്ചാക്കോ ബോബൻ കറുത്ത വസ്ത്രം ധരിച്ച് തോക്കും പിടിച്ച് പരുക്കൻ ലുക്കിലാണ്. ചിത്രത്തിൻ്റെ തീവ്ര സ്വഭാവത്തിലേക്ക് സൂചന നൽകുന്ന പശ്ചാത്തലത്തിൽ ചുവപ്പ് നിറത്തിലുള്ള ഷേഡുകൾ കാണാം. കുഞ്ചാക്കോ ബോബനെ ത്രസിപ്പിക്കുന്ന ലുക്കിൽ ഈ ചിത്രത്തിൽ കാണാൻ കഴിയും എന്ന് പോസ്റ്റർ സൂചനകൾ നൽകിക്കഴിഞ്ഞു.
കാത്തിരിപ്പ് ഉയർത്തി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ അമൽ നീരദ് ഒരു നിഗൂഢ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഈ പോസ്റ്റർ പുത്തൻ ഊഹാപോഹങ്ങൾക്ക് സാഹചര്യമൊരുക്കി. മിനിമലിസ്റ്റ് ഡിസൈനിലെ പോസ്റ്ററിൽ നാടകീയത മുറ്റിയിരുന്നു. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പ്രോജക്റ്റായ ‘ബിലാൽ’ ടീസറാണോ ഇത് എന്ന് കരുതാൻ വഴിയൊരുക്കിയിരുന്നു ഈ പോസ്റ്റർ. എന്നിരുന്നാലും, പോസ്റ്ററിലെ സന്ദേശം മറ്റൊരു പ്രഖ്യാപനത്തിനുള്ള തീയതിയും സമയവും വ്യക്തമാക്കുന്നതായിരുന്നു