Friday, November 22, 2024

HomeCinemaപറഞ്ഞ പ്രതിഫലം തന്നില്ല; രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് തടയണമെന്ന് കോസ്റ്യൂം ഡിസൈനർ

പറഞ്ഞ പ്രതിഫലം തന്നില്ല; രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് തടയണമെന്ന് കോസ്റ്യൂം ഡിസൈനർ

spot_img
spot_img

പറഞ്ഞ പ്രതിഫലം നൽകാതെയും, തന്റെ പേര് സിനിമയുടെ ക്രെഡിറ്റിൽ ഉൾപ്പെടുത്താതെയും ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ കോസ്റ്യൂം ഡിസൈനർ കോടതിയിൽ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘സുരേശന്റെയും സുമലതയുടെയും ഒരു ഹൃദയഹാരിയായ പ്രണയകഥ’ (Sureshanteyum Sumalathayudeyum Hridayahariyaya Pranayakatha) എന്ന സിനിമയുടെ കോസ്റ്യൂം ഡിസൈനർ ലിജി പ്രേമനാണ് പരാതിക്കാരി. സിനിമയുടെ ക്രെഡിറ്റ് ലിസ്റ്റിൽ തന്റെ പേര് നൽകാത്തതിൽ ലിജി എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചു. നിർമാതാക്കളായ അജിത് തലാപ്പിള്ളി, ഇമ്മാനുവല്‍ ജോസഫ് എന്നിവർക്കെതിരെ എറണാകുളം സിറ്റി പോലീസിലാണ് പരാതി.

രണ്ടര ലക്ഷം രൂപ പ്രതിഫലത്തിൽ 45 ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്തതു പ്രകാരമായിരുന്നു ഷൂട്ടിംഗ്. എന്നാൽ ചിത്രീകരണം 110 ദിവസങ്ങളായി നീണ്ടു. തന്നെ ഏൽപ്പിച്ച വസ്ത്രാലങ്കാരത്തിന്റെ മുക്കാലും പൂർത്തിയാക്കിയെങ്കിലും, പറഞ്ഞുറപ്പിച്ച പ്രതിഫലത്തുക മുഴുവനായി നൽകാൻ നിർമാതാക്കൾ തയാറായില്ല എന്ന് ലിജി ആരോപിക്കുന്നു. സിനിമയുടെ ക്രെഡിറ്റ് ലിസ്റ്റിൽ പേരും ഉൾപ്പെടുത്തിയില്ല.

പേരുൾപ്പെടുത്താതെ ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത് തടയണം എന്ന് ലിജി പ്രേമൻ ഹർജിയിൽ പറയുന്നു. പ്രതിഫലത്തിന്റെ ബാക്കിയായ മുക്കാൽ ലക്ഷം രൂപയും നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. സംവിധായകന്റെയും നിർമാതാക്കളുടെയും നടപടിയിൽ മനഃക്ലേശം ഉണ്ടായതിൽ അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരത്തുകയും ലിജി പ്രേമൻ ആവശ്യപ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments