Thursday, December 19, 2024

HomeCinemaകഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങിയ നടി ദീപികാ പദുക്കോണ്‍, ഒരു ചിത്രത്തിന് 30 കോടി

കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങിയ നടി ദീപികാ പദുക്കോണ്‍, ഒരു ചിത്രത്തിന് 30 കോടി

spot_img
spot_img

2024ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങിയ നടി ദീപികാ പദുക്കോണ്‍ എന്ന് റിപ്പോര്‍ട്ട്. ഐഎംഡിബിയുടെ സഹായത്തോടെ ഫോര്‍ബ്‌സ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആലിയാ ഭട്ട്, കങ്കണ റണൗട്ട്, പ്രിയങ്കാ ചോപ്ര, ഐശ്വര്യാ റായ് എന്നിവരെ പിന്തള്ളിയാണ് ദീപിക ഈ നേട്ടം കൈവരിച്ചത്. പട്ടികയില്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള നടിമാര്‍ ആരുംതന്നെയില്ല.

ഒരു സിനിമയ്ക്ക് 15 മുതല്‍ 30 കോടി രൂപവരെയാണ് ദീപികയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. കങ്കണയാണ് പട്ടികയില്‍ രണ്ടാമത്. 15 മുതല്‍ 27 കോടിവരെയാണ് എംപി കൂടിയായ താരത്തിന്റെ ഫീസ്. 15 മുതല്‍ 25 കോടി വരെയാണ് മൂന്നാം സ്ഥാനത്തുള്ള പ്രിയങ്കാ ചോപ്ര വാങ്ങിയ പ്രതിഫലം. പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത് യഥാക്രമം കത്രീന കൈഫും ആലിയാ ഭട്ടുമാണ്. കത്രീന കൈഫ് ഒരു സിനിമയ്ക്ക് 25 കോടി പ്രതിഫലമായി വാങ്ങുമ്പോള്‍ ആലിയയുടേത് 20 കോടിയാണ്.

18 കോടി വാങ്ങുന്ന കരീന കപുര്‍, 15 കോടി വാങ്ങുന്ന ശ്രദ്ധ കപുര്‍, 14 കോടി പ്രതിഫലം പറ്റുന്ന വിദ്യാ ബാലന്‍ എന്നിവരാണ് ഇവര്‍ക്ക് പിന്നിലുള്ളത്. ഈ ലിസ്റ്റിലെ അവസാന രണ്ട് സ്ഥാനക്കാര്‍ 12 കോടി പ്രതിഫലമുള്ള അനുഷ്‌ക ശര്‍മയും ഒരു സിനിമയ്ക്ക് 10 കോടി വാങ്ങുന്ന ഐശ്വര്യാ റായിയുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments