Monday, December 23, 2024

HomeCinemaനീണ്ട 16 വർഷത്തെ ദാമ്പത്യത്തിനു ശേഷം നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി

നീണ്ട 16 വർഷത്തെ ദാമ്പത്യത്തിനു ശേഷം നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി

spot_img
spot_img

നടൻ ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്ക്ക് വീണ്ടും താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുൻപ് ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് താരം വ്യക്തമാക്കി. ‘ഞങ്ങൾ 16 വർഷം മുൻപ് ഒളിച്ചോടിയ ആൾക്കാരാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. രജിസ്ട്രേഷൻ ചെയ്തിരുന്നില്ല. കുട്ടികൾ ഒരാൾ ഒൻപതിലും മറ്റേയാൾ പത്തിലുമായി. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, രേഖയുമായി’- ധർമജൻ പറഞ്ഞു.

ആരെയും അറിയിക്കാതെ, സാക്ഷികളെ മാത്രം വിളിച്ച് വിവാഹം നടത്തുകയായിരുന്നു. എന്നാൽ പിന്നീട് പലരും അറിഞ്ഞുവന്നതാണെന്നും ധര്‍മജൻ പറഞ്ഞു. ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’- എന്ന് ധർമജൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതുവരെ വിവാഹം രജിസ്റ്റർ ചെയ്യാത്തതിൽ രമേഷ് പിഷാരടി അടക്കം വഴക്ക് പറഞ്ഞുവെന്നും ധർമജൻ പറ‍ഞ്ഞു.

രണ്ട് പെണ്‍മക്കളാണ് ധര്‍മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയും. സിനിമാ മേഖലയിൽ നിന്നടക്കം നിരവധി ആരാധകരാണ് ധര്‍മജന് വിവാഹ ആശംസകള്‍ നേരുന്നത്. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ ധർമജൻ ശ്രദ്ധിക്കപ്പെട്ടത് ‘പാപ്പി അപ്പച്ച’ എന്ന ഹിറ്റ് സിനിമയിലൂടെയായിരുന്നു.

ജിലേബി, അമര്‍ അക്ബര്‍ അന്തോണി, പ്രേതം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ട്രാൻസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടൻ മാര്‍പാപ്പ, ആടു ഒരു ഭീകര ജീവിയാണ് എന്നിവ അടക്കം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. ടെലിവിഷൻ ഷോകളിലും ധര്‍മജൻ ബോള്‍ഗാട്ടി ചിരി വേഷങ്ങളിലെത്തി.ധര്‍മജൻ ബോള്‍ഗാട്ടി വേഷമിട്ട് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ പവി കെയര്‍ടേക്കറാണ്. ദിലീപാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് വിനീത് കുമാറാണ്. ധര്‍മജൻ ബോള്‍ഗാട്ടി രതീഷ് എന്ന കഥാപാത്രമായിട്ടാണ് സിനിമയില്‍ അഭിനയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments