Wednesday, July 3, 2024

HomeCinemaനെഗറ്റിവ് വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, അവര്‍ സ്‌നേഹത്തോടെ പെരുമാറി; ദിയയുടെ ഭാവി വരന്‍

നെഗറ്റിവ് വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, അവര്‍ സ്‌നേഹത്തോടെ പെരുമാറി; ദിയയുടെ ഭാവി വരന്‍

spot_img
spot_img

നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ പെണ്ണുകാണല്‍ ചടങ്ങിനിടെ ചെറുക്കന്റെ വീട്ടുകാര്‍ അപമാനിക്കപ്പെട്ടു എന്ന പ്രചാരണത്തോട് പ്രതികരിച്ച് ദിയയുടെ ഭാവി വരന്‍ അശ്വിന്‍ ഗണേഷ്. ദിയയുടെ കുടുംബം ഏറെ സ്‌നേഹത്തോടെയാണ് തങ്ങളെ സ്വീകരിച്ചതെന്നും അവര്‍ നല്‍കിയ ഭക്ഷണസാധനങ്ങളെ വച്ച് നെഗറ്റിവ് വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അശ്വിന്‍ പറഞ്ഞു.

”എന്നെ അവരുടെ വീട്ടിലേക്ക് സ്വീകരിച്ചതിന് ദിയയുടെ അച്ഛനോടും അമ്മയോടും ഞാന്‍ ആദ്യം നന്ദി പറയുന്നു. അവരുടെ അടുത്തു നിന്നും ഇത്രയും ഊഷ്മളമായ സ്വീകരണം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല. ഞങ്ങള്‍ നടത്തിയ സംഭാഷണം വളരെ പോസിറ്റീവായിരുന്നു. അവര്‍ നല്‍കിയ ലഘുഭക്ഷണങ്ങളുടെ എണ്ണത്തെ കുറിച്ച് നെഗറ്റിവ് പറയുന്ന എല്ലാവരും അറിയണം, അപ്പോള്‍ സമയം വൈകുന്നേരം 5 മണി ആയിരുന്നു. കുറച്ച് മുമ്പ് ഉച്ചഭക്ഷണം കഴിച്ചിട്ടായിരുന്നു ആ യാത്ര. എന്റെ കുടുംബം ശുദ്ധ വെജിറ്റേറിയന്‍സ് ആയതിനാല്‍ ഞങ്ങള്‍ക്ക് കുറഞ്ഞ അളവിലേ വൈകുന്നേരം ലഘുഭക്ഷണം കഴിക്കാന്‍ കഴിയൂ. ആ വസ്തുത ഞങ്ങള്‍ക്ക് അറിയാം.

ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങള്‍ മേശപ്പുറത്ത് എത്തിക്കാന്‍ ദിയയുടെ കുടുംബം വളരെയധികം ശ്രദ്ധിച്ചിരുന്നു. കൂടാതെ ഇത് വളരെ അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കുടുംബത്തിലെ എല്ലാവരും അവര്‍ക്കിഷ്ടമുള്ളത് ധരിച്ചിരുന്നു. ഞങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. മുഴുവന്‍ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്. ദയവായി ജീവിക്കാന്‍ അനുവദിക്കുക.”അശ്വിന്റെ വാക്കുകള്‍.

കൃഷ്ണകുമാറിന്റെ വീട്ടില്‍ അശ്വിന്‍ കുടുംബ സമേതം ദിയയെ പെണ്ണുകാണാന്‍ എത്തിയതിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു. എന്നാല്‍ അശ്വിനേയും കുടുംബത്തെയും ദിയയുടെ കുടുംബം വേണ്ടവിധത്തില്‍ വിരുന്നൊരുക്കി സ്വീകരിച്ചില്ലെന്നും ഒട്ടും താല്‍പര്യമില്ലാതെയാണ് ദിയയുടെ കുടുംബാംഗങ്ങള്‍ ഇരുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments