Sunday, December 22, 2024

HomeCinemaആര് വിളിച്ചാലും മാന്യമായി പെരുമാറണം: മുകേഷിനെതിരെ ഡോ. ബിജു

ആര് വിളിച്ചാലും മാന്യമായി പെരുമാറണം: മുകേഷിനെതിരെ ഡോ. ബിജു

spot_img
spot_img

പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിച്ച നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ഡോ. ബിജു. ഏത് ജില്ലയില്‍ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണമെന്നും അതിന് സാധ്യമല്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുതെന്നും ഡോ. ബിജു പറയുന്നു.

ജനാധിപത്യ ബോധം എന്താണ് എന്നതും, ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എംഎല്‍എ മാരെ പഠിപ്പിക്കുന്ന ഒരു ക്ലാസ് നിയമസഭയില്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുത്.

പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തില്‍ സാമാന്യ ബോധം ഇല്ലെങ്കില്‍ നിയമസഭയോ അല്ലെങ്കില്‍ അവരെ എംഎല്‍എ ആക്കിയ പാര്‍ട്ടിയോ അവര്‍ക്ക് ഒരു ഓറിയെന്റേഷന്‍ ക്ലാസ്സ് നല്‍കുന്നത് നന്നായിരിക്കും. ശമ്പളവും യാത്ര ബത്തയും അലവന്‍സും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. അപ്പോള്‍ ഏത് ജില്ലയില്‍ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുതെന്നും ബിജു പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments