മഞ്ജു വാരിയര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. അതിസാഹസികമായ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ മഞ്ജു തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. റോപ്പ് ശരീരത്തില്‍ കെട്ടി വായുവിലൂടെ ഉയര്‍ന്നുപൊങ്ങുന്ന മഞ്ജുവിനെ മേക്കിങ് വിഡിയോയില്‍ കാണാം.
ജൂലൈ ഒന്‍പതിനാണ് ചിത്രം സീ 5 പ്ലാറ്റ്‌ഫോമിലൂടെ ഒടിടി റിലീസിനെത്തിയത്. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖത്തിന്റെ തിയറ്റര്‍ റിലീസ് ഏപ്രില്‍ എട്ടിനായിരുന്നു. നിരൂപണപ്രശംസയും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു.
അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കലക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്‍ഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു