തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു. ശരത് സുന്ദര്‍ സംവിധാനം ചെയ്ത ‘കരുവാരിയിന്‍ കനവുകള്‍’ ക്കാണ് ഒന്നാം സമ്മാനം. ഡീറ്റൊക്‌സ് (സംവിധാനം അനൂപ് നാരായണന്‍) ഛാത്ര( സംവിധാനം ജൊബ് മാസ്റ്റര്‍ ) രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.
ശരത് സുന്ദര്‍ തന്നെയാണ് മികച്ച സംവിധായകനും. മികച്ച നടനായി ഡോ ആനന്ദ് ശങ്കറും(ഡീറ്റൊക്‌സ്) നടിയായി ശിവാനി മേനോനും( കരുവാരിയിന്‍ കനവുകള്‍) തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ പ്രിയദര്‍ശനാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച ഉള്ളടക്കത്തിുള്ള സമ്മാനം ശ്രെയസ് എസ് ആര്‍ സംവിധാനം ചെയ്ത റിതുയഗ്‌നയാണ്. മില്‍ജോ ജോണി(ചിത്രസംയോജനംഅവര്‍), സല്‍മാന്‍ ഫാരിസ്(ഛായാഗ്രഹണം്അവര്‍)വിപിന്‍ വിന്‍സെന്റ(്,സംഗീതം സൃഷ്ടി) എന്നിവരും അവാര്‍ഡിന് അര്‍ഹരായി.
.സ്‌പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡിന് ഉദയന്‍ പുഞ്ചക്കരി( യെല്ലോ ബട്ടണ്‍), എം എസ് ധ്വനി( ഉറവ),ഐശ്വര്യ അനില്‍കുമാര്‍( കരുവാരിയിന്‍ കനവുകള്‍),മധുരിമ മുരളി( ഒരിടത്തൊരു പെണ്‍ ആണ്‍കുട്ടി)ശിവന്‍ എസ് സംഗീത് (തുണ),വര്‍ഷ പ്രമോദ് (ബാല),ബിജുദാസ് (ദേവി),രാജശേഖരന്‍ നായര്‍(വോയര്‍),സുനീഷ് നീണ്ടൂര്‍(വോയര്‍) എന്നിവരും അര്‍ഹരായി.
സംവിധായകന്‍ പ്രിയദര്‍ശനാണ് വിജയികളെ പ്രഖ്യാപിച്ചത്. സ്ത്രീ സുരക്ഷയെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തില്‍ ഇത്രയേറെ പങ്കാളിത്തം ഉള്ളത് കിട്ടിയത് നിസ്സാരകാര്യമല്ലന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമയില്‍ കൂടുതല്‍ കഴിവ് തെളിയിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്നും താന്‍ ഉള്‍പ്പെടെയുള്ള സംവിധായകര്‍ അവാര്‍ഡ് ജേതാക്കളെ അടുത്ത ചിത്രങ്ങളില്‍ സഹകരിപ്പിക്കുമെന്നും അദ്ദേഗം പറഞ്ഞു.
ജൂറി ചെയര്‍പേഴ്‌സണ്‍ മേനക സുരേഷ്, നിര്‍മ്മാതാവ് സുരേഷ്കുമാര്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ ശ്രീവല്ലഭന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 150ല്‍ പരം ചിത്രങ്ങളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. മേനക, ജലജ, എം ആര്‍ ഗോപകുമാര്‍, വിജി തമ്പി, കിരീടം ഉണ്ണി, തുളസിദാസ്, വേണു നായര്‍, രാധാകൃഷ്ണന്‍, കലാധരന്‍, ഗിരിജസേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടനവധി ചിത്രങ്ങളാണ് ലഭിച്ചതെന്നും, അതില്‍ നിന്നും വളരെ സൂക്ഷ്മമായി നിരീക്ഷിണത്തിന് ശേഷമാണ് വിധി നിര്‍ണ്ണയം നടത്തിയതെന്ന് മേനക സുരേഷ് പറഞ്ഞു. അഭിപ്രായപ്പെട്ടു. 41 ചിത്രങ്ങള്‍ വനിതാ സംവിധായകരുടേത് ആയിരുന്നുവെന്നും മേനക പറഞ്ഞു.
സ്ത്രീ സുരക്ഷ വിഷയമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന ‘ഷീ’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം കൂടാതെ ആര്യ, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, മഞ്ചുവാര്യര്‍, മമതാമോഹന്‍ദാസ്, അപര്‍ണ ബാലമുരളി, അനു സിത്താര, ഐശ്വര്യ രാജേഷ്, ശരണ്യ മോഹന്‍, അപര്‍ണ നായര്‍, എസ്ഥര്‍ അനില്‍, രജീനകസാന്‍ട്ര, രാഷി ഖന്ന, ഖുഷ്ബു സുന്ദര്‍, അംബിക, രാധ, രഞ്ജിനി, പാര്‍വതി ജയറാം, മധുബാല, എഴുത്തുകാരിയും പോര്‍ച്ചുഗീസ് സംവിധായികയുമായ മാര്‍ഗരിഡ മൊറീറ, വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനും നടനുമായ കെന്‍ഹോംസ്, അവാര്‍ഡ് നേടിയ ഐറിഷ് നടി ആന്‍ഡ്രിയ കെല്ലി, ബ്രിട്ടീഷ് സംവിധായിക അബിഗയില്‍ ഹിബ്ബര്‍ട്ട് , ക്രൊയേഷ്യന്‍ നടി ഇവാന ഗ്രഹോവാക്, ബ്രിട്ടീഷ് നടന്‍ ക്രിസ് ജോണ്‍സണ്‍, ബ്രിട്ടീഷ് നടിമാരായ ആലീസ് പാര്‍ക്ക് ഡേവിസ്, വെറോണിക്ക ജെഎന്‍ ട്രിക്കറ്റ്, അമേരിക്കന്‍ നടന്‍ ഫ്രെഡ് പാഡില്ല എന്നിവരും അന്താരാഷ്ട്ര പ്രശസ്തരായചലച്ചിത്ര പ്രവര്‍ത്തകരും , സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരും ഫെസ്റ്റിവലിന്റെ ബ്രോഷര്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുളള നവമാധ്യങ്ങളില്‍ പങ്കുവെച്ചു.
സുഗതകുമാരി അവസാനമായി സംസാരിച്ചത് ”ഷീ’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വീഡിയോ അവതരിപ്പിച്ചായിരുന്നു. ഒരു സ്ത്രീയെ സഹായിക്കാന്‍ ജീവന്‍ ത്യജിച്ച് രക്തസാക്ഷിയായ ജടായുവിന്റെ കഥ പറഞ്ഞ സുഗതകുമാരി സ്ത്രീ സുരക്ഷയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലെന്നും ഏറ്റവും ഉചിതമായി ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കിയാണ് പിന്തുണ അറിയിച്ചത്.
സംവിധായകരായ പ്രിയദര്‍ശന്‍, നിര്‍മ്മാതാവ് ജി സുരേഷ്കുമാര്‍, നടന്‍ സുരേഷ് ഗോപി, മേജര്‍ രവി, രാജസേനന്‍, രാജീവ് അഞ്ചല്‍, സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി തുടങ്ങിയവരാണ് ഫെസ്റ്റിവലിന്റെ ഉപദേശക സമിതിയില്‍ ഉള്ളത്.