Friday, November 22, 2024

HomeCinema'കാളി' പോസ്റ്ററിനെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ലീന മണിമേഖല

‘കാളി’ പോസ്റ്ററിനെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ലീന മണിമേഖല

spot_img
spot_img

സംവിധായിക ലീന മണിമേഖലയുടെ ഡോക്യുമെന്ററി ‘കാളി’യുടെ പോസ്റ്റര്‍ നീക്കം ചെയ്ത് ട്വിറ്റര്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ട്വീറ്റും പോസ്റ്ററും നീക്കം ചെയ്തിരിക്കുന്നത്.

ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെ ലീനയും രംഗത്തെത്തി.

നാടോടി നാടക കലാകാരന്മാര്‍ അവരുടെ പ്രകടനം എങ്ങനെ പോസ്റ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ച്‌ ബിജെപി ട്രോളന്‍ ആര്‍മിക്ക് ഒരു ധാരണയുമില്ല. ഇത് എന്റെ സിനിമയില്‍ നിന്നുള്ളതല്ല. ഗ്രാമീണ ഇന്ത്യയില്‍ നിന്നാണ് സംഘപരിവാറുകള്‍ നിരന്തരമായ വിദ്വേഷവും മതഭ്രാന്തും ഉപയോഗിച്ച്‌ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് . ഹിന്ദുത്വത്തിന് ഒരിക്കലും ഇന്ത്യയാകാന്‍ കഴിയില്ല.’ എന്നാണ് ശിവന്റെയും പാര്‍വതിയുടേയും വേഷം ധരിച്ച സ്ത്രീയും പുരുഷനും പുക വലിക്കുന്ന ചിത്രത്തിനൊപ്പം ലീന മണിമേഖല കുറിച്ചത്.

ഏറ്റവും വലിയ ജനാധിപത്യത്തില്‍ നിന്ന് വിദ്വേഷം മാത്രം പ്രചരിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അതിലൂടെ തന്നെ നിശബ്ദയാക്കാനാണ് ശ്രമിക്കുന്നതെന്നും ലീന മണിമേഖല പറഞ്ഞു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന് വരുന്ന സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം.

കാളി ദേവിയുടെ രൂപത്തില്‍ സിഗരറ്റ് വലിക്കുന്ന സ്ത്രീ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂനിറ്റിയുടെ പതാകയുമായി നില്‍ക്കുന്നതാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ അസമിലും ഉത്തര്‍പ്രദേശിലുമുള്‍പ്പടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും സംവിധായകക്കെതിരെ കേസെടുത്തിട്ടുണ്ട്.

ടൊറന്റോയില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരി, ലീന മണിമേഖല ആഗാഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കു വേണ്ടിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments