പ്രചരിക്കുന്ന വിവാഹ വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന് നടി നിത്യ മേനോന്‍ .
ദേശീയ മാധ്യമങ്ങളാണ് നിത്യ മേനോന്റെ വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മലയാളത്തിലെ പ്രമുഖ നടനുമായി പ്രണയത്തിലാണെന്നും വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നുമായിരുന്നു വാര്‍ത്ത. ഇത് വ്യാജമാണെന്നാണ് നടി പറയുന്നത്.
പ്രചരിക്കുന്ന വിവാഹ വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു മുമ്ബ് മാധ്യമങ്ങള്‍, ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോവുകയാണ് -നിത്യ മേനന്‍ പറഞ്ഞു.
നിലവില്‍ സിനിമ തിരക്കിലാണ് നിത്യ. വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 19(1) (എ) ആണ് ഇനി റിലീസിങിന് ഒരുങ്ങുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദര്‍ശനത്തിനെത്തുന്നത്.