Sunday, September 8, 2024

HomeCinemaബിഗ് ബോസ് സീസണ്‍ 5 ; കപ്പ് അഖില്‍ മാരാര്‍ക്ക് , രണ്ടാം സ്ഥാനം റെനിഷക്ക്

ബിഗ് ബോസ് സീസണ്‍ 5 ; കപ്പ് അഖില്‍ മാരാര്‍ക്ക് , രണ്ടാം സ്ഥാനം റെനിഷക്ക്

spot_img
spot_img

മോഹൻലാല്‍ അവതാരകനായ പ്രമുഖ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസിന്റെ അഞ്ചാം സീസണ്‍ അവസാനിച്ചു. സംവിധായകൻ അഖില്‍ മാരാര്‍ ആണ് ഇക്കുറി വിജയി ആയത്.

ടെലിവിഷൻ‌ നടി റെനിഷ റഹ്മാൻ രണ്ടാം സ്ഥാനവും സോഷ്യല്‍ മീഡിയ താരമായ ജൂനൈസ് വി പി മൂന്നാം സ്ഥാനവും നേടി. സംരഭകയും നടിയുമായ ശോഭ വിശ്വനാഥ് ആണ് നാലാം സ്ഥാനത്ത്. നടൻ ഷിജു എ ആര്‍ അഞ്ചാം സ്ഥാനത്താണ്.

മത്സരം തുടങ്ങി ആദ്യ ദിവസങ്ങള്‍ മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ അഖില്‍, ഷോ പകുതി ഭാഗം പിന്നിട്ടപ്പോള്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, രണ്ടാം സ്ഥാനത്തേക്ക് ഏറ്റവുമധികം ഉയര്‍ന്നുകേട്ട പേര് ശോഭയുടേത് തന്നെയായിരുന്നു. അപ്രതീക്ഷിതമായി ശോഭക്ക് നാലം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ടാം സ്ഥാനം സ്വന്തമാക്കിയ റെനിഷ സീസണ്‍ തുടങ്ങിയ ആദ്യ ആഴ്ച്ചകളില്‍ ഗംഭീര പ്രകടനം കാഴ്ച്ചവച്ച മത്സരാര്‍ത്ഥിയാണ്. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി നിറഞ്ഞാടിയ റെനിഷയെ തേടി സംവിധായകൻ ഫാസിലിന്റെ അഭിനന്ദനവും എത്തിയിരുന്നു. അഖില്‍ വിജയിയാകുമെന്ന് ചുറ്റുമുള്ളര്‍ ഉറപ്പിച്ച്‌ പറയുമ്ബോഴും എതിര്‍പ്പ് തുറന്നുപറഞ്ഞ് വില്ലനായി തിളങ്ങിയാണ് ജുനൈസ് മൂന്നാം സ്ഥാനത്തെത്തിയത്. സൗഹൃദം ഷിജുവിനെയും ഫൈനലിസ്റ്റാക്കി.

ഫൈനല്‍ ഫൈവില്‍ നിന്ന് സ്വന്തം തീരുമാനത്തില്‍ പുറത്തുപോയ ട്രാൻസ്ജെൻ‌ഡര്‍ പ്രതിനിധിയായ നാദിറ മെഹ്റിൻ ഏറെ ശ്രദ്ധനേടി. ഫിനാലെ വീക്കില്‍ എത്തിയ നാദിറ വിജയിയുടെ സമ്മാന തുകയില്‍ നിന്ന് ഒരോഹരി സ്വന്തമാക്കി സ്വയം പുറത്താകാൻ തീരുമാനിക്കുകയായിരുന്നു. ഏഴര ലക്ഷം രൂപ നേടിയാണ് നാദിറ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments