Sunday, September 8, 2024

HomeCinemaറിലീസ് ചെയ്യാന്‍ 2 ദിവസം; കന്നഡ സിനിമക്കെതിരെ നടി രമ്യയുടെ നോട്ടീസ്

റിലീസ് ചെയ്യാന്‍ 2 ദിവസം; കന്നഡ സിനിമക്കെതിരെ നടി രമ്യയുടെ നോട്ടീസ്

spot_img
spot_img

ബെംഗളൂരു: കന്നഡ ചിത്രത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി വക്കീല്‍ നോട്ടീസ് അയച്ച്‌ മുന്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ രമ്യ എന്ന ദിവ്യ സ്പന്ദന.

കന്നഡ ചിത്രമായ ഹോസ്റ്റല്‍ ഹുഡുഗാരി ബെക്കഗിഡ്ഡരെ എന്ന ചിത്രത്തിനെതിരെ നടി നോട്ടീസ് അയച്ചത്. അനുവാദമില്ലാതെ തന്റെ ചിത്രങ്ങളും, വീഡിയോകളും ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഉപയോഗിച്ചുവെന്നാണ് നടി ആരോപിക്കുന്നത്.

ഒരു കോടി നഷ്ടപരിഹാരമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് നടി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം രമ്യയുടെ പരാതിയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ എല്ലാ പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ബെംഗളൂരു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.ചിത്രത്തില്‍ രമ്യയുടെ പേര്, ദൃശ്യങ്ങള്‍ എന്നിവ കാണിക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്.

ഹോസ്റ്റല്‍ ഹുഡുഗാരു ബെക്കഗിഡ്ഡരെയുടെ അണിയറ പ്രവര്‍ത്തകര്‍ ദിവ്യയുടെ ദൃശ്യങ്ങളോ, ചിത്രങ്ങളോ, ചിത്രത്തില്‍ ഉള്‍പ്പെടുത്തി റിലീസ് ചെയ്യാന്‍ പാടില്ല. അതെല്ലാം നീക്കം ചെയ്യണമെന്നും അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍ ജഡ്ജി രവീന്ദ്ര ഹെഗ്‌ഡെ പറഞ്ഞു. തന്റെ പേരോ, തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങളോ, പ്രസ് റിലീസുകളോ, വീഡിയോകളോ, പോസ്റ്ററുകളോ, പരസ്യങ്ങളോ, ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും രമ്യ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments