Sunday, September 8, 2024

HomeCinemaഓപ്പണ്‍ഹൈമര്‍ വിവാദം: സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി

ഓപ്പണ്‍ഹൈമര്‍ വിവാദം: സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സെൻസര്‍ ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍.

സിബിഎഫ്സിക്ക് എതിരെ നടപടിയെടുക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുമതി നല്‍കിയ സെൻസര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ വികാരം മാനിക്കുന്നതില്‍ സെൻസര്‍ ബോര്‍ഡ് പരാജയപ്പെട്ടെന്നും ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ പൂര്‍ണ ഉത്തരവാദിത്തം ബോര്‍ഡ് അംഗങ്ങള്‍ക്ക് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ വിവാദമായ രംഗം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിലെ ഭഗവത്ഗീത വായിക്കുന്ന രംഗമാണ് വ്യാപകമായ വിവാദത്തിനിടയാക്കിയത്. ഈ രംഗത്തിനെതിരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാൻ അനുമതി നല്‍കിയതിനെ കുറിച്ച്‌ അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷൻ രംഗത്തു വന്നിരുന്നു.

വിവാദരംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇൻഫര്‍മേഷൻ ഓഫീസറും സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകനുമായ ഉദയ് മഹൂക്കര്‍ നോളന് സന്ദേശം അയച്ചിരുന്നു. സിനിമയിലെ രംഗങ്ങള്‍ ഹിന്ദു സമൂഹത്തിനെതിരെയുളള ആക്രമണമാണെന്നും, പിന്നില്‍ ഹിന്ദു വിരുദ്ധശക്തികളുടെ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായുമാണ് സന്ദേശത്തില്‍ പറയുന്നത്.

മാൻഹാട്ടൻ പ്രോജക്റ്റിൻ്റെ ഭാഗമായി അണുബോംബ് നിര്‍മ്മിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയെടുത്ത ക്രിസ്റ്റഫര്‍ നോളൻ ചിത്രം ജൂലൈ 21നാണ് പ്രദര്‍ശനത്തിനെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments