Sunday, September 8, 2024

HomeCinemaഷാരൂഖാന്റെ ജവാനിലെ ഗാന രംഗത്തിലെത്തുന്നത് 1000 നര്‍ത്തകിമാര്‍

ഷാരൂഖാന്റെ ജവാനിലെ ഗാന രംഗത്തിലെത്തുന്നത് 1000 നര്‍ത്തകിമാര്‍

spot_img
spot_img

ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമായ ‘ജവാൻ’ എന്ന സിനിമയിലെ ഗാനം അടുത്താഴ്ച പുറത്തിറങ്ങും എന്ന് റിപ്പോര്‍ട്ട്.

‘സിന്ദാ ബന്ദ’ എന്ന ഗാനത്തിന് വേണ്ടി മാത്രം ചിലവഴിച്ചത് 15 കോടി രൂപയാണെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ മികച്ച ദൃശ്യ വിസ്മയ കാഴ്ച പ്രേക്ഷകര്‍ക്ക് ഒരുക്കികൊണ്ട് ആയിരത്തിലധികം നര്‍ത്തകിമാര്‍ ഈ ഒറ്റ ഗാന രംഗത്തില്‍ അണിനിരക്കുന്നുണ്ട്. ജവാന്റെ പ്രിവ്യൂ പുറത്ത് വന്നതിനു പിന്നാലെ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഗാനവും എത്തുന്നത്. ഇത് ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്ന് പ്രിവ്യു വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള അനിരുദ്ധ് ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇതിനുപുറമേ ആലാപനത്തിലും അനിരുദ്ധ് സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഗാനത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ഷോബിയാണ്. ഷാരൂഖ് ഖാൻ ആയിരത്തിലധികം നര്‍ത്തകിമാര്‍ ഒപ്പം രംഗത്തെത്തുന്നതോടെ മനോഹരമായ ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് ലഭിക്കും എന്നാണ് പ്രതീക്ഷ. പാൻ-ഇന്ത്യൻ ചിത്രമായ ജവാൻ സംവിധാനം ചെയ്യുന്നത് അറ്റ്‍ലി ആണ്. റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ ഗൗരി ഖാൻ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നയൻതാര, സന്യ മല്‍ഹോത്ര, വിജയ് സേതുപതി, പ്രിയാമണി, റിദ്ദി ദോഗ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇതുവരെ കാണാത്ത ലുക്കിനാണ് ചിത്രത്തില്‍ കിങ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാൻ എത്തുന്നത് ഇരട്ട വേഷത്തിലാണ് എന്നും സൂചനയുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments