Monday, December 23, 2024

HomeCinemaഉലകനായകൻ കമല്‍ ഹാസൻ ഇനി 'അമ്മ' അംഗം

ഉലകനായകൻ കമല്‍ ഹാസൻ ഇനി ‘അമ്മ’ അംഗം

spot_img
spot_img

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ അംഗത്വമെടുത്ത് ഉലകനായകൻ കമല്‍ഹാസന്‍. മെമ്പര്‍ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായി നടനും ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ് കമല്‍ ഹാസന് മെമ്പര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്തു.അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം പങ്കുവെച്ചത്.

News18 Malayalam

‘അമ്മ’ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്- അമ്മയുടെ പേജില്‍ കുറിച്ചു.

കമല്‍ഹാസന്‍-ഷങ്കര്‍ ചിത്രം ഇന്ത്യന്‍ 2 വിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് താരം കൊച്ചിയില്‍ എത്തിയത്. തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് അമ്മ കുടുംബത്തിന് വേണ്ടി ആശംസകള്‍ നേരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2ന് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ഭാഗം തന്ന ആവേശം രണ്ടാം ഭാഗത്തിൽ ലഭിക്കുന്നില്ലെന്നാണ് ഒരുവിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments