Saturday, September 7, 2024

HomeCinemaഷാജി കൈലാസ് - ഭാവന ചിത്രം 'ഹണ്ട്' ആഗസ്റ്റ് ഒമ്പതിന്, ടീസര്‍ പുറത്തുവിട്ടു

ഷാജി കൈലാസ് – ഭാവന ചിത്രം ‘ഹണ്ട്’ ആഗസ്റ്റ് ഒമ്പതിന്, ടീസര്‍ പുറത്തുവിട്ടു

spot_img
spot_img

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘ഹണ്ട്’ ആഗസ്റ്റ് ഒമ്പതിന് പുറത്തിറങ്ങും. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരകഥ നിഖില്‍ ആന്റണിയും നിര്‍മാണം കെ.രാധാകൃഷ്ണനുമാണ്.

ചിത്രത്തില്‍ ഒരു ഫോറന്‍സിക് സ്‌പെഷ്യലിസ്റ്റായാണ് ഭാവനയെത്തുന്നത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രണ്‍ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി.സുരേഷ് കുമാര്, ബിജു പപ്പന്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായര്‍, സോനു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. 2006 ലെ ത്രില്ലര്‍ ചിത്രമായ ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും നിര്‍മാതാവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments