Saturday, September 7, 2024

HomeCinemaനടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരനെ മയക്കുമരുന്ന് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു

നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരനെ മയക്കുമരുന്ന് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു

spot_img
spot_img

ഹൈദരാബാദ്: ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അമൻ പ്രീത് സിങ്ങിനെ മയക്കുമരുന്ന് കേസിൽ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.

കൊക്കൈൻ ഉപയോഗിച്ചതിനും കൈവശം വെച്ചതിനും നാലു സുഹൃത്തുക്കൾക്കൊപ്പമാണ് അമൻ പിടിയിലായത്. ഇവരിൽനിന്ന് 35 ലക്ഷം വിലവരുന്ന 199 ഗ്രാം കൊക്കൈൻ പിടിച്ചെടുത്തു. നർസിംഗിയിലെ ഫ്ലാറ്റിൽ തെലങ്കാന മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധനൻ, നിഖിൽ ദമാൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

രണ്ട് പാസ്പോർട്ട്, രണ്ടു ബൈക്കുകൾ, 10 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. നഗരത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് കൊക്കൈൻ വിൽപന നടത്തുന്ന രണ്ടു നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് വാങ്ങിയിരുന്ന അമനെയും സുഹൃത്തുക്കളെയും പിടികൂടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments