Saturday, September 7, 2024

HomeCinemaവിവാഹം വേണ്ട, സ്ത്രീധനം വാങ്ങി ജീവനെടുക്കും; ഭാമയുടെ പോസ്റ്റ് ശ്രദ്ധനേടുന്നു

വിവാഹം വേണ്ട, സ്ത്രീധനം വാങ്ങി ജീവനെടുക്കും; ഭാമയുടെ പോസ്റ്റ് ശ്രദ്ധനേടുന്നു

spot_img
spot_img

വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. വിവാഹത്തിനും സ്ത്രീധനത്തിനും എതിരെയാണ് താരത്തിന്റെ വാക്കുകള്‍. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുതെന്നും സ്ത്രീ അവരുടെ ധനം മറ്റൊരാള്‍ക്ക് നല്‍കി വിവാഹം കഴിക്കരുതെന്നും ഇന്‍സറ്റഗ്രാം സ്റ്റോറിയില്‍ താരം പറയുന്നുണ്ട്.

‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം’ എന്നാണ് താരത്തിന്റെ വാക്കുകള്‍.

ഭാമയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് ഇപ്പോഴും പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. നേരത്തെ മകള്‍ ഗൗരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. ഒരു ‘സിംഗിള്‍ മദര്‍’ ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നാണ് ഭാമ അന്നു പറഞ്ഞത്. ഇതിന് പിന്നാലെ ഭാമയും ഭര്‍ത്താവ് അരുണും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഭാമ തന്റെ പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് ഒഴിവാക്കിയതും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയതും സംശയം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഭാമയോ അരുണോ ഇതിനെകുറിച്ച് പ്രതികരിച്ചിരുന്നില്ല.

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം ആ വര്‍ഷത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്.

ലോഹിതദാസ് ചിത്രമായ നിവേദ്യമായിരുന്നു ഭാമയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ലേഖിത എന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. ലോഹിതദാസാണ് ഭാമ എന്ന് പേരുമാറ്റുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഭാമ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments