Saturday, September 7, 2024

HomeCinema'ദേവദൂതനും' 'മണിച്ചിത്രത്താഴും' 4K മികവിൽ;സിനിമകൾ റി മാസ്റ്ററിങ് ചെയ്യുന്നത് ഇങ്ങനെ

‘ദേവദൂതനും’ ‘മണിച്ചിത്രത്താഴും’ 4K മികവിൽ;സിനിമകൾ റി മാസ്റ്ററിങ് ചെയ്യുന്നത് ഇങ്ങനെ

spot_img
spot_img

പഴയകാല സിനിമകൾ ഇഷ്ടമല്ലാത്തവർ വളരെക്കുറവായിരിക്കും. ആ സിനിമകളിലെ പശ്ചാത്തലവും, ​ഗാനങ്ങളും, ബിജിഎമ്മും എല്ലാം പലരുടേയും ഫേവറിറ്റ് ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും. എന്നാൽ പുതുതലമുറയെ സംബന്ധിച്ച് ഈ ചിത്രങ്ങൾ അക്കാലത്തെ തലമുറയേ പോലെ തീയേറ്ററുകളിൽ‍ പോയി കണ്ട് ആസ്വദിക്കാൻ കഴിഞ്ഞില്ല എന്നത് വലിയ നഷ്ടം തന്നെയാണ്. എന്നാൽ ആ നഷ്ടം നികത്തിക്കൊണ്ട് പഴയകാല ചിത്രങ്ങൾ ഇപ്പോൾ റീ റിലീസ് ചെയ്യുന്ന പ്രവണത വർധിച്ചു വരുകയാണ്.

4K മികവിൽ പഴയകാല ജനപ്രിയ ചിത്രങ്ങൾ റി റിലീസ് ചെയ്യുമ്പോൾ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമ പ്രേമികൾ ഒരു കാലത്ത് ആഘോഷമാക്കിയ മോഹൻലാൽ ചിത്രമായ സ്ഫടികം ആണ് ആദ്യമായി റീ റിലീസ് ചെയ്തത്. 1995ൽ പുറത്തിറങ്ങിയ ചിത്രം 4K ദൃശ്യ മികവോടെ വീണ്ടും റിലീസ് ചെയ്തത് 2023 ഫെബ്രുവരി 9 നാണ്. തോമാച്ചയന്റെ ഹീറോയിസത്തിനും റൊമ്ന്റ്സിനുമെല്ലാം രണ്ടാം വരവിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴിതാ ഈ വർഷം റീ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഷിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതനും, ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴും. ജൂലൈ 26 നാണ് ദേവദൂതൻ റീ റിലീസ് ചെയ്യുന്നത്. ഓ​ഗസ്റ്റ് 17നാണ് മണിച്ചിത്രത്താഴിന്റെ റീ റിലീസ്. 4K മികവിൽ റീ മാസ്റ്ററിങ് ചെയ്ത് സിനിമകൾ എത്തുമ്പോൾ ചർച്ചയാകുകയാണ് എന്താണ് സിനിമകളുടെ റി മാസ്റ്ററിങ് എന്നത്.

എന്താണ് റി മാസ്റ്ററിങ്?

ആദ്യകാലങ്ങളിൽ പഴയ ചിത്രങ്ങളുടെ ഫിലിം പ്രിന്റുകളിൽ നിന്നും സാധാരണ രീതിയിലാണ് സിനിമകൾ ഡിജിറ്റലിയിലേക്ക് പകർത്തിയെടുത്തിരുന്നത്. ഇത്തരത്തിൽ പകർത്തിയെടുക്കുന്ന സിനിമകളിൽ പിന്നീട് ചെറിയ രീതിയിലുള്ള എഡിറ്റിംഗ് ജോലികൾ മാത്രമാണ് ചെയ്യാറ്. എന്നാൽ സിനിമകൾ റി മസ്റ്ററിങ് ചെയ്യുമ്പോൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരമാവധി മികച്ച നിലവാരത്തിലേക്ക് ഫിലിം പ്രിന്റിൽ നിന്നുള്ള ദൃശ്യങ്ങൾ ഡിജിറ്റിലേക്ക് പകർത്തുന്നു.

അതിനുശേഷം അത്യാധുനിക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ സിനിമകളിലെ കളർ വ്യക്തതയില്ലാതെ ഇടങ്ങളിലെ കറക്ഷൻ മറ്റു പൊട്ടലുകൾ എന്നിവയും ശരിയാക്കി എടുക്കുന്നു. ഒപ്പം തന്നെ ശബ്ദത്തിന്റെയും ഡയലോഗുകളുടെയും ക്വാളിറ്റിയും വർദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് സിനിമകളുടെ റീ റിലീസിനും ഇത്ര സമയം പ്രഖ്യാപനത്തിനുശേഷം എടുക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments