Saturday, September 7, 2024

HomeCinemaപഴയ പ്രവചനം സത്യമാകുമോ? കമല പ്രസിഡന്റാകുമെന്ന് നടി മല്ലികാ ഷെറാവത്ത്

പഴയ പ്രവചനം സത്യമാകുമോ? കമല പ്രസിഡന്റാകുമെന്ന് നടി മല്ലികാ ഷെറാവത്ത്

spot_img
spot_img

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് വിജയിക്കുമെന്ന് ബോളിവുഡ് നടി മല്ലികാ ഷെറാവത്തിന്റെ പഴയ ഇപ്പോള്‍ വൈറലാകുന്നു. കൃത്യമായി പറഞ്ഞാല്‍ 2009 ജൂണ്‍ 23നാണ് മല്ലിക ഇങ്ങനെയൊരു പ്രവചനം നടത്തിയത്. കുറച്ചു വര്‍ഷം മുമ്പ് യു.എസിലേക്ക് കുടിയേറിയതാണ് മല്ലികയും. ‘യു.എസ് പ്രസിഡന്റാകുമെന്ന് കരുതുന്ന ഒരു സ്ത്രീയുമായി വിനോദ പരിപാടിയില്‍ ഏര്‍പ്പെടുന്നത് രസകരമായിരിക്കും.’-എന്നാണ് മല്ലിക അന്ന് ട്വീറ്റ് ചെയ്തത്.

ആ ട്വീറ്റാണ് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. 15 വര്‍ഷം മുമ്പുള്ള പോസ്റ്റാണിത്. മല്ലിക അന്ന് പറഞ്ഞ അതേ ആളാണ് 2024ല്‍ ?യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.-എന്നാണ് പഴയ ട്വീറ്റ് കുത്തിപ്പൊക്കി ഒരാള്‍ കുറിച്ചത്.

2004ല്‍ മര്‍ഡര്‍ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ മല്ലിക അ?രങ്ങേറ്റം തുടങ്ങിയത്. രണ്ടു തവണ യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി മല്ലിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments