Monday, December 23, 2024

HomeCinemaതെളിവില്ല; മംമ്ത കുല്‍ക്കര്‍ണിക്കെതിരായ മയക്കുമരുന്ന് കേസ് റദ്ദാക്കണമെന്ന് ബോംബെ ഹൈക്കോടതി

തെളിവില്ല; മംമ്ത കുല്‍ക്കര്‍ണിക്കെതിരായ മയക്കുമരുന്ന് കേസ് റദ്ദാക്കണമെന്ന് ബോംബെ ഹൈക്കോടതി

spot_img
spot_img

മുംബൈ: ബോളിവുഡ് മുന്‍നടി മംമ്ത കുല്‍ക്കര്‍ണിയ്ക്കെതിരേയുള്ള മയക്കുമരുന്ന് കേസ് റദ്ദാക്കണമെന്ന് ബോംബെ ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മംമ്ത കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കേസിലെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്ത ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം പുറത്തുവന്നിട്ടില്ല. ജസ്റ്റിസുമാരായ ഭാരകി ദാന്‍ഗ്രേ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സോളാപുരില്‍നിന്ന് 2000 കോടി രൂപ വിലവരുന്ന എഫിഡ്രൈന്‍ ലഹരിമരുന്ന് പിടികൂടിയ കേസിലാണ് വിക്കി ഗോസ്വാമിയും മംമ്തയും പ്രതികളായത്. 2016-ലാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. 2014-ല്‍ ലഹരിമരുന്ന് കടത്തുകേസില്‍ ദുബായില്‍ അറസ്റ്റിലായെങ്കിലും വിക്കി ഗോസ്വാമി ജ്യാമ്യത്തിലിറങ്ങി. എന്നാല്‍ മംമ്തയെ അറസ്റ്റു ചെയ്യാനായില്ല.

പിടികൂടിയ ലഹരിമരുന്ന് കെനിയ വഴി അമേരിക്കയിലേക്കു കടത്താനായിരുന്നു ഗോസ്വാമിയുടെ പദ്ധതിയെന്നാണ് പോലീസ് പറഞ്ഞത്. സോളാപുരിലെ അവോണ്‍ ലൈഫ് സയന്‍സസ് എന്ന മരുന്നു കമ്പനിയില്‍ നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. കേസില്‍ അറസ്റ്റിലായ ഏഴുപേരെ ചോദ്യം ചെയ്തപ്പോഴാണ് വിക്കി ഗോസ്വാമിയുടെ പങ്ക് പുറത്തുവന്നത്.
കെനിയയിലെ മൊമ്പാസയില്‍ ലഹരിമരുന്ന് നിര്‍മാണ ഫാക്ടറി തുടങ്ങാനും വിക്കിക്ക് പദ്ധതിയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

ജാമ്യത്തിലിറങ്ങിയ വിക്കി ഗോസാമി പിന്നീട് അമേരിക്കയിലേക്ക് കടന്നു. തുടര്‍ന്ന് വിക്കി ഗോസാമിയെയും മംമ്തയെയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments