Monday, December 23, 2024

HomeCinemaബാലയുടെ വിവാഹവാര്‍ത്തയില്‍ സ്ഥിരീകരണവുമായി ശ്രീശാന്ത്, സെപ്റ്റംബര്‍ 5-ന് പ്രഖ്യാപിക്കുമെന്ന് നടന്‍

ബാലയുടെ വിവാഹവാര്‍ത്തയില്‍ സ്ഥിരീകരണവുമായി ശ്രീശാന്ത്, സെപ്റ്റംബര്‍ 5-ന് പ്രഖ്യാപിക്കുമെന്ന് നടന്‍

spot_img
spot_img

നടന്‍ ബാലയുടെ വിവാഹവാര്‍ത്തയില്‍ സ്ഥിരീകരണവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. ബാല സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ശ്രീശാന്തിനെ കുടുംബസമേതം കാണാം. ഈ വിഡിയോയിലെ ശ്രീശാന്തിന്റെ വാക്കുകളാണ് വിവാഹവാര്‍ത്തയ്ക്ക് ആധാരം.

‘മികച്ച സായാഹ്നം. ബാല അണ്ണനും ഭാര്യയ്ക്കും എന്റെ പ്രിയ പത്‌നിക്കുമൊപ്പം.’–ശ്രീശാന്ത് വിഡിയോയില്‍ പറയുന്നു.

ബാലയുടെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് വിഡിയോയില്‍ കാണാനാകുന്നത്. എന്നാല്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ഇതിനു മുമ്പും എലിസബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ബാല പങ്കുവച്ചിരുന്നു.

ശ്രീശാന്തിന്റെ ഈ സ്ഥിരീകരണത്തോടെ ബാല വിവാഹിതനായി എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ബാലയുടെ ഈ പുതിയ വിഡിയോയ്ക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

തന്റെ ജീവിതത്തില്‍ പുതിയ വഴിത്തിരിവുണ്ടാകുമെന്നും സെപ്റ്റംബര്‍ അഞ്ചിന് ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ബാല അറിയിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments