സണ്ണി വെയിന്‍, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ടീസര്‍ റിലീസ് ചെയ്തു. ചിത്രം ഓഗസ്റ്റ് 27ന് ജിയോ സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.
എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ കോമഡി ത്രില്ലര്‍ ചിത്രമാണിത്. ജിഷ്ണു ശ്രീകണ്ഠനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
ബൈജു സന്തോഷ്, ലാലു അലക്‌സ്, സൈജു കുറിപ്പ്, ജിഷ്ണു ശ്രീകണ്ഠന്‍, മേജര്‍ രവി എന്നിവരാണ് മറ്റ് താരങ്ങള്‍.
സുമേഷ് വി റോബിനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ആന്‍ജോയി ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിബന്‍ പോള്‍ സാമ്വലാണ്. പി എസ് ജയഹരി ചിത്രത്തിന് സംഗീതം നല്‍കുന്നു.