മെല്‍ബണ്‍: ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 30 വരെ നടക്കുന്ന 13-ാമത് മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ എട്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി. 100 ലധികം ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളാണ് മേളയില്‍. ഓഗസ്റ്റ് 12 ന് അനുരാഗ് കശ്യപ് സംവിധാനം നിര്‍വഹിച്ച ദൊബാര എന്ന സിനിമ പ്രദര്‍ശിപ്പിച്ചുക്കൊണ്ടാണ് മേളയുടെ തുടക്കം.
ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കിം ജിവെക് അവാര്‍ഡ് നേടിയ ദി റേപിസ്റ്റ് ഉള്‍പ്പെടെ രാജ്യാന്തര മേളകളില്‍ ശ്രദ്ധേയമായിട്ടുള്ള നിരവധി ചിത്രങ്ങളും, ഡോക്യൂമെന്ററികളും, ഹ്രസ്വ ചിത്രങ്ങളും ഉള്‍പ്പെടുന്നു. സിനിമയുടെ സംവിധായകന്‍ അപര്‍ണ സെനും മകളും അഭിനേത്രി യുമായ കൊങ്കണ സെന്‍ ശര്‍മയും മേളയില്‍ പങ്കെടുക്കുന്ന പ്രമുഖ താരങ്ങളില്‍ ഉള്‍പ്പെടുന്നു.
അഭിഷേക് ബച്ചന്‍, കപില്‍ ദേവ്, തമന്ന, വാണി കപൂര്‍, കബീര്‍ ഖാന്‍, ഷെഫാലി ഷാ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് മേളയിലെ താര നിര. ദി വോയ്‌സ് എന്ന റിയാലിറ്റി ടിവി പരിപാടിയിലൂടെ ശ്രദ്ധേയായ മെല്‍ബനിലുള്ള മലയാളി ഗായിക ജാനകി ഈശ്വറും അവാര്‍ഡ്സ് നൈറ്റില്‍ ഗാനം ആലപിക്കുന്ന താരനിരയില്‍ ഉള്‍പ്പെടുന്നു.
2022 ലെ ചിത്ര പ്രദര്‍ശനം തിയേറ്ററുകളിലും ഓണ്‍ലൈനായുമാണ് സംഘടിപ്പിച്ചരിക്കുന്നത്. ഓഗസ്റ്റ് 13 ന് മെല്‍ബണിലെ ഫെഡറേഷന്‍ സ്‌ക്വയറില്‍ ക്രിക്കറ്റര്‍ കപില്‍ ദേവും, നടന്‍ അഭിഷേക് ബച്ചനും ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തും. ഓഗസ്റ്റ് 14 ന് പാലായിസ് തിയറ്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന കഎഎങ അവാര്‍ഡ്സ് നൈറ്റില്‍ നിങ്ങളുടെ പ്രിയ താരത്തെ നേരില്‍ അഭിവാദ്യം ചെയ്യാന്‍ അവസരമുണ്ട്.
അവാര്‍ഡ്സ് നൈറ്റിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ എടുക്കുന്നത് വഴി ഇതിനുള്ള നറുക്കെടുപ്പില്‍ പേര് ചേര്‍ക്കാം. നിങ്ങളുടെ പ്രിയ താരമാരെന്ന് വ്യകത്മാക്കി ഫേസ്ബുക്കില്‍ കഎഎങനെ ടാഗ് ചെയ്യുന്നവരില്‍ നിന്നാണ് നറുക്കെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ https://www.iffm.com.au/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
മലയാള സിനിമകളില്‍ നാല് ചിത്രങ്ങള്‍ ഓണ്‍ലൈനായും മറ്റ് നാല് മലയാള സിനിമകള്‍ തിയേറ്ററിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്. നിറയെ തത്തകളുള്ള മരം, പക, മിന്നല്‍ മുരളി, കാസിമിന്റെ കടല്‍ തുടങ്ങിയവയാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍. ചീവീട്, നിശബ്ദം, ശിക്ഷ, വുമണ്‍ വിത് എ മൂവി കാമറ, സണ്ണി എന്നീ ചിത്രങ്ങള്‍ ഓണ്‍ലൈനായും പ്രദര്‍ശിപ്പിക്കുന്നു. മിന്നല്‍ മുരളി, പക എന്നീ മലയാള സിനിമകള്‍ അവാര്‍ഡ് പട്ടികയില്‍ ഉള്‍പ്പെടുന്നു. മികച്ച അഭിനേതാക്കളുടെ പട്ടികയില്‍ മിന്നല്‍ മുരളിയിലെ നായകന്‍ ടൊവിനോ തോമസും ഇടം നേടിയിട്ടുണ്ട്.