Wednesday, March 12, 2025

HomeCinemaതൊഴിലാളികളുടെ ഇഎസ്‌ഐ അടച്ചില്ല; നടി ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ

തൊഴിലാളികളുടെ ഇഎസ്‌ഐ അടച്ചില്ല; നടി ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ

spot_img
spot_img

ചെന്നൈ: തിയറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എംപിയും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്മോര്‍ കോടതി. അയ്യായിരം രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു.

ചെന്നൈ അണ്ണാശാലയില്‍ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ തൊഴിലാളികളുടെ ഇഎസ്‌ഐ വിഹിതം സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടിച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനിയാണ് പരാതി നല്‍കിയത്.

ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഉള്‍പ്പെടെയായി 280ലധികം സിനിമകളില്‍ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. 1996 മുതല്‍ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ, 2004 മുതല്‍ 2014 വരെ ലോക്‌സഭാംഗവുമായി. 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments