Wednesday, March 12, 2025

HomeCinemaമഞ്ജു വാരിയര്‍ വീണ്ടും തമിഴിലേക്ക് ചേക്കേറുന്നു, ആര്യയും ഗൗതം കാര്‍ത്തിക്കും നായകന്മാര്‍

മഞ്ജു വാരിയര്‍ വീണ്ടും തമിഴിലേക്ക് ചേക്കേറുന്നു, ആര്യയും ഗൗതം കാര്‍ത്തിക്കും നായകന്മാര്‍

spot_img
spot_img

മഞ്ജു വാരിയര്‍ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘മിസ്റ്റര്‍ എക്‌സി’ലൂടെയാണ് മഞ്ജു വീണ്ടും തമിഴകത്തെത്തുന്നത്. അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ആര്യയും ഗൗതം കാര്‍ത്തിക്കുമാണ് നായകന്മാര്‍.

പ്രിന്‍സ് പിക്‌ചേഴ്‌സ് ആണ് നിര്‍മാണം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ശരത്കുമാര്‍, അനഘ എന്നിവരാണ് മറ്റ് താരങ്ങള്‍.

വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്‌ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും

സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍, സംഗീതം ദിപു നൈനാന്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments