കൊച്ചി : വായനാടിലെ ദുരന്തത്തിൽ പങ്കുചേർന്ന് ‘താ നാ രാ’ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചു. ഓഗസ്റ്റ് ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. റാഫി തിരക്കഥ എഴുതി ഷൈൻ ടോം ചാക്കോ ,വിഷ്ണു ഉണ്ണികൃഷ്ണൻ ,അജു വർഗീസ് ,ദീപ്തി സതി ,ചിന്നു ചാന്ദിനി ,സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ അണി നിരക്കുന്ന ചിത്രം ഓഗസ്റ്റ് 23 ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്.
വയനാടിന്റെ വേദനയിൽ പങ്കുചേർന്നും നിലവിലെ കേരളത്തിന്റെ സ്ഥിതിഗതികൾ മനസിലാക്കിയാണ് തീരുമാനം എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മുൻപ് നിശ്ചയിച്ച പ്രകാരം കേരളത്തിലും മറ്റു വിദേശരാജ്യങ്ങളിലും ഒരേ ദിവസം തന്നെയായിരിക്കും റിലീസ് ചെയ്യുക. ഹരിദാസ് ആണ് ‘താനാരാ’ ഒരുക്കിയിരിക്കുന്നത്. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടിപ്പട്ടണം ,കിന്നരിപ്പുഴയോരം, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഹരിദാസ്. ‘താനാരാ’നിർമിച്ചിരിക്കുന്നത് വൺഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ് ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്