Monday, February 24, 2025

HomeCinemaഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024: പാർവതി തിരുവോത്ത് മികച്ച നടി

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024: പാർവതി തിരുവോത്ത് മികച്ച നടി

spot_img
spot_img

മെൽബൺ: ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024 പ്രഖ്യാപിച്ചു. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ പാർവതി തിരുവോത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. പോച്ചർ സീരീസിലൂടെ നിമിഷ സജയനും പുരസ്‌കാരത്തിന് അർഹയായി. കാർത്തിക് ആര്യൻ, രാം ചരൺ, കിരൺ റാവു, എ ആർ റഹ്മാൻ തുടങ്ങിയ പ്രതിഭകൾക്കും അവാർഡുകൾ ലഭിച്ചു. വിക്രാന്ത് മാസേ നായകനായ ചിത്രം ട്വൽത്ത് ഫെയിലാണ് മികച്ച ചിത്രം. ‘ചന്തു ചാമ്പ്യൻ’ എന്ന സ്‌പോർട്‌സ് ചിത്രത്തിലൂടെയാണ് കാർത്തിക് ആര്യൻ മികച്ച നടനായത്.

കിരൺ റാവുവിന്റെ സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായ ‘ലാപത ലേഡീസ്’ മികച്ച ചിത്രത്തിനുള്ള (ക്രിട്ടിക്‌സ് ചോയ്‌സ്) അവാർഡ് നേടി. കൂടാതെ, ഷാരൂഖ് ഖാനെ നായകനാക്കി രാജ്‌കുമാർ ഹിറാനി ഒരുക്കിയ ചിത്രം ‘ഡങ്കി’യ്ക്ക് ഇക്വാലിറ്റി ഇൻ സിനിമ അവാർഡ് ലഭിച്ചു. തെലുങ്ക് താരം രാം ചരൺ ഇന്ത്യൻ കലയുടെയും സംസ്കാരത്തിൻ്റെയും അംബാസഡറായി തിരഞ്ഞെടുക്കപ്പെടും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments