മലയാള സിനിമാരംഗത്തെ ജീർണതകൾ തുറന്നുകാട്ടിയിരിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇതാ പുറത്തുവന്നിരിക്കുന്നു. മോളിവുഡിൽ സ്ത്രീകൾക്കെതിരായ ആസൂത്രിതമായ ലൈംഗികാതിക്രമങ്ങൾ, സത്യസന്ധമായി ഹേമാ കമ്മറ്റി വെളിപ്പെടുത്തുന്നു. 2017ൽ നടൻ ദിലീപ് ഉൾപ്പെട്ട നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം മലയാള സിനിമയിലെ ലൈംഗികാതിക്രമവും ലിംഗ സമത്വവും പഠിക്കാൻ ഹേമ കമ്മിറ്റി രൂപീകരിച്ചു.
സിനിമാ എന്ന് പറഞ്ഞാൽ ദുരൂഹതകൾ നിറഞ്ഞ ആകാശമായിരിക്കുന്നു. സിനിമാരംഗത്തെ മാംസക്കച്ചവടം എന്ന ചൂഷണത്തെ
നടിമാർ വെളിപ്പെടുത്തിയതൊക്കെയും ഞെട്ടിക്കുന്ന കഥകളാണ്. വലിയ രിതിയിൽ ശുദ്ധീകരണം ആവശ്യപ്പെടുന്ന ഒരു മേഖലയാണ് സിനിമാവ്യവസായം എന്ന് ജനത്തെ ഉത്ബിധിപ്പിക്കുന്ന റിപ്പോര്ട്ട് എന്ന് വ്യക്തമായിരിക്കുന്നു.
എന്തുകൊണ്ട് നാലര വർഷക്കാലം ഇരുട്ടു മുറിയിൽ പൂഴ്ത്തിവെച്ചതെന്നു ഇപ്പോൾ പൊതു സമൂഹത്തിന് വെളിവായിരിക്കുന്നു.
അഡ്ജസ്റ്റ്മെന്റും കാസ്റ്റിങ് കൗച്ചും വെറും കേട്ടുകേൾവിയല്ല എന്ന് സാക്ഷ്യപ്പെടുത്തിയ ഈ റിപ്പോര്ട്ട് പല കോലാഹലങ്ങൾക്കും വഴി തെളിച്ചേക്കും.
233 പേജുള്ള ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ട് തിങ്കളാഴ്ചയാണ് കേരള സർക്കാർ പുറത്തുവിട്ടത്. മലയാളം ഇൻഡസ്‌ട്രിയിലെ സംവിധായകരും നിർമ്മാതാക്കളും അഭിനേതാക്കളും ഉൾപ്പെടെ 15 ബിഗ് ഷോട്ടുകൾ ഉൾപ്പെടുന്ന ഒരു സർവ്വ പുരുഷ ശക്തി ഗ്രൂപ്പിന്റെ അസ്തിത്വം റിപ്പോർട്ട് വെളിപ്പെടുത്തുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ആരൊക്കെ ഇൻഡസ്ട്രിയിൽ തുടരണം, ആരെ സിനിമയിൽ അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് ഈ അധികാര ഗ്രൂപ്പാണ്, എന്നാണ് റിപ്പോർട്ട് പറയുന്നത്.
പുരുഷ മേധാവിത്വം നിലനിൽക്കുന്ന ഈ മേഖലയിൽ, നടിമാർ, പുതുമുഖ കലാകാരികൾ എന്നിവർ സുരക്ഷിതരല്ലെന്നും അവർക്ക് ഒറ്റയ്ക്ക് ഒരു മുറിയിൽ ഉറങ്ങാൻ പോലും അസാധ്യമാണെന്ന് പറയുമ്പോൾ, ഭയാനകതയുടെ ഒരംശം മാത്രമെ വെളിവാക്കുന്നുള്ളു.
സെറ്റിൽ വസ്ത്രം മാറ്റാൻ സൗകര്യമില്ല, ശുചീകരണ മുറികൾ നിഷേധിക്കപ്പെടും, രാത്രിയിൽ ഭയപ്പെടുത്തി കതകിൽ മുട്ടി ഉണർത്തുകയും, ലൈംഗീക അതിക്രമങ്ങൾക്ക് വിധേയമാക്കുക, മദ്യവും മയക്കുമരുന്നും നിർബന്ധപൂർവം കൊടുക്കുക, ശാരീരിക ബന്ധത്തിന് വഴങ്ങാത്തവരെ അപമര്യാദപൂർവം ഒഴിവാക്കുക, ജീവഭയത്താൽ പുറത്ത് പറയാൻ കഴിയാതെ ഒതുങ്ങി കഴിയേണ്ടി വരുക തുടങ്ങിയ ഗൗരവപൂർണമായ വിഷയങ്ങൾ ഈ റിപ്പോർട്ടിൽ വെളിവാക്കിയിരിക്കുന്നതു. ഈ റിപ്പോർട്ടിനെയല്ല , ഈ ചൂഷണങ്ങൾക്കു, ഇതിനു ശേഷം വരുന്ന നിയമ നടപടികൾ ഭയപ്പെടുന്ന കുറെ ആൾക്കാരാണ് ഈ റിപ്പോര്ട്ട് ഭയപ്പെടുന്നത്.
ഈ റിപ്പോര്ട്ട് പുറത്ത് കൊണ്ടുവരാൻ ശ്രമിച്ച WCC അംഗങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും മനുഷ്യാവകാശ കമ്മീഷന്റെയും കേരളത്തിലെ കോടതിയുടെയും വിജയത്തിന് അഭിനന്ദനങൾ.