Thursday, September 19, 2024

HomeCinemaനൂറ് മില്യണ്‍ സ്ട്രീമിം​ഗ് മിനിറ്റുകള്‍;ചരിത്രം കുറിച്ച് എം ടിയുടെ 'മനോരഥങ്ങൾ'

നൂറ് മില്യണ്‍ സ്ട്രീമിം​ഗ് മിനിറ്റുകള്‍;ചരിത്രം കുറിച്ച് എം ടിയുടെ ‘മനോരഥങ്ങൾ’

spot_img
spot_img

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കിയ ആന്തോളജിയാണ് ‘മനോരഥങ്ങൾ’. ചിത്രം പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെയുള്ള വൻതാരനിരകൾ അണിനിരന്നിരുന്നു. ഓ​ഗസ്റ്റ് 15ന് ഈ ആന്തോളജി ചിത്രം സീ 5ലൂടെ സ്ട്രീമിങ്ങും നടത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞത്. ഇപ്പോഴിതാ റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ റെക്കോർഡിട്ടിരിക്കുകയാണ് മനോരഥങ്ങൾ. നൂറ് മില്യണ്‍ സിട്രീമിം​ഗ് മിനുട്ടുകളുമായി കാഴ്ചക്കാർ ഏറ്റെടുത്ത വെബ് സീരീസ് ആയി മാറിയിരിക്കുകയാണ് ചിത്രമിപ്പോൾ. 190 രാജ്യങ്ങളിലേറെ സ്ട്രീം ചെയ്താണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം ടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി നായരും ഇതില്‍ ഒരു ചിത്രത്തിന്‍റെ സംവിധായികയാണ്.

‘ഓളവും തീരവും’ എന്ന ചിത്രം പ്രിയദര്‍ശനാണ് സംവിധാനം ചെയ്തത്. മോഹൻലാലാണ് പ്രധാന വേഷത്തില്‍ എത്തിയത്. ‘ശിലാലിഖിതം’ എന്ന ചിത്രവും പ്രിയദര്‍ശനാണ് സംവിധാനം ബിജു മേനോനാണ് നായകൻ. ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന ചെറുകഥ ‘നിന്റെ ഓര്‍മ്മക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലക്ക് എം ടി എഴുതിയതാണ്. ഇതിലെ കേന്ദ്ര കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. രഞ്ജിത്താണ് സംവിധാനം. ശ്രീലങ്കയിലേക്ക് നടത്തുന്ന യാത്രയാണ് കഥാ പാശ്ചത്തലം. ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments