യുഎഇ ഗോള്‍ഡന്‍ വീസ ലഭിക്കുന്ന ആദ്യ മലയാളി നടിയായി മാറി നൈല ഉഷ. വര്‍ഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ് നൈല. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എന്‍ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം.
അദ്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ പ്രതികരിച്ചു.
നൈലയ്ക്കു പുറമെ അവതാരകനും നടനുമായ മിഥുന്‍ രമേശിനും ഗോള്‍ഡന്‍ വീസ ലഭിക്കുകയുണ്ടായി. റേഡിയോ ജോക്കിയാണ് മിഥുന്‍ രമേശ്. പതിനേഴ് വര്‍ഷമായി യുഎഇയില്‍ എആര്‍എന്നിന്‍റെ ഭാഗമാണ് താനെന്നും ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മിഥുന്‍ പറയുന്നു.
നേരത്തേ മുന്‍നിര ബിസിനസ് പ്രമുഖര്‍ക്കും വിദഗ്ധര്‍ക്കും പ്രഖ്യാപിച്ച പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് യുഎഇ ഇത്തവണ കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്.
മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.