Sunday, September 8, 2024

HomeCinemaഇതിന്റെ പേര് ഫാഷനെന്നല്ല, നടി സോറയ്ക്ക് വിമര്‍ശനം

ഇതിന്റെ പേര് ഫാഷനെന്നല്ല, നടി സോറയ്ക്ക് വിമര്‍ശനം

spot_img
spot_img

ഫാഷന്റെ പേരില്‍ എന്തും കാണിക്കാമെന്ന നിലപാടിന് ആരാധകരുടെ വിമര്‍ശനം. പൊതുവേദിയില്‍ അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ട നടി നോറ ഫത്തേഹിക്കു നേരെ ആണ് വിമര്‍ശനം. ശരീരം മുഴുവന്‍ തുറന്നുകാണിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ പൊതുവേദിയില്‍ ധരിക്കാന്‍ ഉള്ളതല്ലെന്നും ഫാഷന്‍ എന്ന ലേബലില്‍ എന്തുവൃത്തികേടും കാണിക്കാമെന്ന് ധരിക്കരുതെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.

മുംബൈയില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു നോറ. ചടങ്ങുകഴിഞ്ഞ് കാറില്‍ കയറി പോകാനൊരുങ്ങിയ നോറയെ ഫൊട്ടോഗ്രാഫേഴ്‌സ് വളഞ്ഞു. ഇതോടെ നടി വണ്ടിയില്‍ നിന്നിറങ്ങി ഫോട്ടോയ്ക്ക് നിന്നുകൊടുക്കുകയായിരുന്നു. ഈ വിഡിയോയും ചിത്രങ്ങളും വൈറലായതോടെയാണ് നടിക്കുനേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

മൊറോക്കന്‍കനേഡിയന്‍ നര്‍ത്തകിയായ നോറ, റോറര്‍: ടൈഗേര്‍സ് ഓഫ് സുന്ദര്‍ബന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമാകുന്നത്. ഇന്ത്യക്കാരിയല്ലെങ്കിലും ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച നോറയ്ക്ക് ഇന്ത്യയില്‍ എമ്പാടും നിരവധി ആരാധകരുണ്ട്.

ചടുലമായ നൃത്തവും ആകര്‍ഷകമായ സൗന്ദര്യവുമാണ് നോറയെ ചെറുപ്പക്കാര്‍ക്കിടയില്‍ ഹരമാക്കിയത്. ബാഹുബലി, കിക്ക് 2, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ ഐറ്റം ഡാന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments