Sunday, September 8, 2024

HomeCinemaനടി വഹീദ റഹ്‌മാന് ദാദാ സാഹെബ് ഫാല്‍ക്കേ അവാര്‍ഡ്

നടി വഹീദ റഹ്‌മാന് ദാദാ സാഹെബ് ഫാല്‍ക്കേ അവാര്‍ഡ്

spot_img
spot_img

2021ലെ ദാദാ സാഹെബ് ഫാല്‍ക്കേ പുരസ്കാരം ബോളിവുഡ് ഇതിഹാസം വഹീദ റഹ്‌മാന്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

”ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് വഹീദ റഹ്‌മാന് ഈ വര്‍ഷത്തെ ദാദാ സാഹെബ് ഫാല്‍ക്കേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കുന്ന വിവരം അതിയായ സന്തോഷത്തോടെയും ബഹുമാനത്തോടെയും പങ്കുവയ്ക്കുന്നു,” മന്ത്രി എക്സില്‍ കുറിച്ചു.

പ്യാസ, കാഗസ് കെ ഫൂല്‍, ചൗദവി കാ ചന്ദ്, സൈഹേബ് ബിവി ഓര്‍ ഗുലാം, ഗൈഡ്, ഘാമോഷി തുടങ്ങി നിരവധി ഹിന്ദി സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് വഹീദ ജി നിരൂപക പ്രശംസ നേടിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറില്‍ രേഷ്മ ആന്‍ഡ് ഷേര എന്ന ചിത്രത്തിലെ കഥാപാത്രം ദേശീയ ചലചിത്ര പുരസ്‌കാരത്തിലേക്ക് നയിച്ചു. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്കാര ജേതാവായ വഹീദ റഹ്മാൻ കഠിനാധ്വാനം കൊണ്ട് ഏറ്റവും ഉയര്‍ന്ന പ്രൊഫഷണല്‍ മികവ് കൈവരിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ സ്ത്രീയുടെ അര്‍പ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും കരുത്തിന്റെയും ഉദാഹരണമാണെന്നും മന്ത്രി കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments