Wednesday, January 15, 2025

HomeCinemaസിനിമയില്‍ ക്രിമിനല്‍ ഗ്രൂപ്പ്, ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അസി. ഡയറക്ടറില്‍ നിന്ന് മോശം അനുഭവമുണ്ടായി: നടി...

സിനിമയില്‍ ക്രിമിനല്‍ ഗ്രൂപ്പ്, ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അസി. ഡയറക്ടറില്‍ നിന്ന് മോശം അനുഭവമുണ്ടായി: നടി ദേവകി ഭാഗി

spot_img
spot_img

കോഴിക്കോട്∙ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് നടിയും സഹസംവിധായകയുമായ ദേവകി ഭാഗി. സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന വ്യക്തിയിൽനിന്നാണ് ദുരനുഭവമുണ്ടായതെന്നും കോഴിക്കോട്ട് നടന്ന ഒരു പരിപാടിയിൽ അവർ പറഞ്ഞു.

‘‘ഏഴാം ക്ലാസിൽ പഠിക്കുന്ന ചെറിയൊരു കുട്ടിക്ക് അങ്ങനെയൊരു അനുഭവമുണ്ടാകുകയെന്ന് പറഞ്ഞാൽ മനസ്സിലാക്കേണ്ടത് സിനിമയിൽ അത്തരം ക്രിമിനൽ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ടെന്ന് തന്നെയാണ്. പ്ലസ്‌ വണ്ണിന് പഠിക്കുമ്പോൾ സിനിമയിൽ വീണ്ടും അവസരം ലഭിച്ചു. അന്നു സംവിധായകനാണ് മോശമായി പെരുമാറിയത്. അന്ന് സംവിധായകൻ പറഞ്ഞത് സിനിമയിലെ എല്ലാ സ്ത്രീകളും കാസ്റ്റിങ് കൗച്ചിലൂടെ കടന്നുവന്നിട്ടുള്ളതാണെന്നാണ്. മോളുടെ പേടിയൊക്കെ സ്ക്രീൻ ടെസ്റ്റ് കഴിയുമ്പോ മാറുമെന്നും അയാൾ പറഞ്ഞു.

പിന്നീട് ആ സിനിമയിൽ താൽപര്യമില്ലെന്ന് അയാളെ വിളിച്ചുപറയുകയാണുണ്ടായത്. എന്നിട്ടും വീണ്ടും വീണ്ടും സംവിധായകൻ വീട്ടുകാരെ വിളിച്ച് ശല്യം ചെയ്തു. പിന്നീട് ദേഷ്യപ്പെട്ടു പറഞ്ഞപ്പോഴാണ് ശല്യം അവസാനിച്ചത്.’’– ദേവകി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments