Friday, October 18, 2024

HomeCinemaഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഹോളിവുഡ് നടി മാഗി സ്മിത്ത് ഓര്‍മ്മയായി

ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഹോളിവുഡ് നടി മാഗി സ്മിത്ത് ഓര്‍മ്മയായി

spot_img
spot_img

ലണ്ടന്‍: ലോക ചലച്ചിത്ര രംഗത്ത് ഏറെ പ്രശസ്തയായിരുന്ന ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു.

ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. മാഗി സ്മിത്തിന്റെ നിര്യാണത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെക് അനുശോചനം രേഖപ്പെടുത്തി.ഹാരിപോര്‍ട്ടര്‍ സിനിമാ സീരിസിലെ പ്രഫസര്‍ മിനര്‍വ മക്ഗൊനാഗല്‍ എന്ന കഥാപാത്രം മാഗി സ്മിത്തിന് ലോകമെമ്പാടും ആരാധകരെ നേടികൊടുത്തു.

വ്യത്യസ്തമായ അഭിനയരീതിയിലൂടെ സിനിമാ സ്‌നേഹികളുടെ മനസ്സില്‍ ഇടംനേടിയ താരമായിരുന്നു മാഗി സ്മിത്ത്. ബ്രിട്ടിഷ് ചരിത്ര ടെലിവിഷന്‍ പരമ്പരയായ ഡൗണ്ടണ്‍ ആബിയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. 1969ല്‍ പുറത്തിറങ്ങിയ ‘ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡിക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാഗി സ്മിത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. 1978ല്‍ പുറത്തിറങ്ങിയ കാലിഫോര്‍ണിയ സുട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു.

1934 ഡിസംബര്‍ 28ന് ഇംഗ്ലണ്ടിലെ ഇല്‍ഫോര്‍ഡില്‍ ജനനം. 1952ല്‍ അഭിനയരംഗത്തേക്ക് എത്തി. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. 1956ല്‍ ആദ്യസിനിമയില്‍ അഭിനയിച്ചു. ലോറന്‍സ് ഒലിവിയര്‍ ‘ഒഥല്ലോയില്‍’ പ്രധാന വേഷം നല്‍കി. പിന്നീട് ഇത് സിനിമയായപ്പോള്‍ അവര്‍ക്ക് അക്കൗദമി നോമിനേഷന്‍ ലഭിച്ചു. ‘ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡി’ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആദ്യ ഓസ്‌കര്‍ അവാര്‍ഡ്. ഹാരിപോര്‍ട്ടര്‍ സിനിമയിലെ വേഷം യുവതലമുറയ്ക്ക് മുന്നില്‍ മാഗി സ്മിത്തിനെ ശ്രദ്ധേയയാക്കി

”വളരെ ദുഃഖത്തോടെ മാഗി സ്മിത്തിന്റെ വിയോഗവാര്‍ത്ത അറിയിക്കുന്നുവെന്നും വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്നും മക്കളായ ക്രിസ് ലാര്‍ക്കിനും ടോബി സ്റ്റീഫന്‍സുംപത്രക്കുറിപ്പില്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments